
ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി വനിതാ കൂട്ടായ്മയും ഓണാഘോഷവും സംഘടിപ്പിച്ചു
ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി വനിതാ കൂട്ടായ്മയും ഓണാഘോഷവും സംഘടിപ്പിച്ചു

. വിവിധ പരീക്ഷകളില്‍ ഉന്നത വിജയികളായ വിദ്യാര്‍ഥികള്‍ക്ക് അനുമോദനവും ഒരുക്കി.
റേഷന്‍ വ്യാപാരികള്‍ക്ക് വേതന വര്‍ദ്ധനവ് അനുവദിക്കുക, റേഷന്‍ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക, റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മണി മുതല്‍ 12 30 വരെയും 3 30 മുതല്‍ 6 വരെയുമായി പുനര്‍നിര്‍ണയിക്കുക, എല്ലാ സര്‍ക്കാര്‍ അവധി ദിവസങ്ങള്‍ റേഷന്‍കടകള്‍ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍  ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ്  വനിതാ കൂട്ടായ്മ പ്രമേയത്തിലൂടെ സര്‍ക്കാരിനോട്  ആവശ്യപ്പെട്ടു. ഹോസ്ദുര്‍ഗ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷവും വനിതാ കൂട്ടായ്മയും  അനുമോദന സദസും സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എ നടരാജന്‍ ഉദ്ഘാടനം ചെയ്തു . അനില്‍ പള്ളിക്കണ്ടം അധ്യക്ഷത വഹിച്ചു സുരേശന്‍ മേലാംകോട് , കെ രാജേന്ദ്രന്‍ , കെ ശശിധരന്‍,   അഡ്വക്കേറ്റ് പി വി സുരേഷ് , സുരേശന്‍ അമ്പലത്തറ,  സുധീഷ് , സത്യന്‍ ചെറുവത്തൂര്‍,  ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു കെ മണികണ്ഠന്‍ സ്വാഗതവും ശബരീശന്‍ നന്ദിയും പറഞ്ഞു. ഹോസ്ദുര്‍ഗ് താലൂക്ക് വനിതാ വേദിയുടെ പ്രസിഡണ്ടായി രതി സുരേഷ് മേലാംകോട് , സെക്രട്ടറിയായി എം പി രജിത,  

സഹഭരവാഹികളായി ഷൈമ ക്ലായിക്കോട്, കൗസല്യ ഗോവിന്ദന്‍, ഗ്രീഷ്മ എന്നിവരെ തിരഞ്ഞെടുത്തു

  ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ്  വനിതാ കൂട്ടായ്മ വനിതാ കൂട്ടായ്മയും  അനുമോദന സദസും സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എ നടരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.




 
					


 Loading ...
 Loading ...


