പൊതു വിദ്യാലയങ്ങൾക്ക് അഭിമാനമായി മീനാക്ഷി രാജേഷ്

പൊതു വിദ്യാലയങ്ങൾക്ക് അഭിമാനമായി മീനാക്ഷി രാജേഷ്


കാഞ്ഞങ്ങാട് : രാജ്യ തലസ്ഥാനത്തെ ഇംഗ്ലീഷ് മീഡിയം പബ്ലിക്ക് സ്കൂളിന് പ്രാർഥനാ ഗാനം ആലപിച്ചതിലൂടെ പൊതു വിദ്യാലയങ്ങൾക്ക് അഭിമാനമായി മീനാക്ഷി രാജേഷ് . ന്യൂഡൽഹിയിലെ നിസാമുദ്ദീൻ ഈസ്റ്റിലെ ജയ്പൂർ എസ്റ്റേറ്റിലുള്ള വൈ.എം.സി.എ. പബ്ലിക്ക് സ്കൂളിലെ മോണിംഗ് അസംബ്ലിയിൽ അവതരിപ്പിക്കാനുള്ള പ്രാർഥനാ ഗാനം ആലപിച്ചതിലൂടെയാണ് മീനാക്ഷി രാജേഷ് താരമായത്. കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിയാണ് നാടിന്റെ അഭിമാനമായ ഈ കൊച്ചു ഗായിക. അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ മികച്ചു നിൽക്കുന്ന അറുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തിലെ കുട്ടികളെക്കാൾ നന്നായി ഇംഗ്ലീഷ് കവിതകൾ ആലപിക്കുന്നതിലുള്ള മികവാണ് മീനാക്ഷിയെ തേടി ഈ അംഗീകാരം എത്തിയത്.

ഫെയ്സ്ബുക്കിലും യൂട്യൂബിലും ഈ പത്തു വയസ്സുകാരി ആലപിച്ച ഇംഗ്ലീഷ് കവിതകൾ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ കൊറിയൻ ബാൻഡുകളിലെ പാട്ടുകൾ കേട്ടാണ് ഇംഗ്ലീഷ് കവിതകളുടെ താളവും ഉച്ചാരണവും മീനാക്ഷി ഹൃദിസ്ഥമാക്കിയത്. ഡൽഹി പബ്ലിക് സ്കൂൾ അധ്യാപകൻ ഫാദർ രാജീവ് തോമസ് പഴവലിൽ ആണ് ഗാന രചനയും ഈണവും നിർവ്വഹിച്ചത്. ജോയ് മാസ്റ്റർ കുന്നും കൈയുടെതാണ് പശ്ചാത്തലസംഗീതം. കുന്നും കൈ ഹാർമണി സ്റ്റുഡിയോയിലാണ് പാട്ടിന്റെ റിക്കോർഡിംഗ് നടന്നത്.
കുശാൽ നഗറിലെ തയ്യൽത്തൊഴിലാളിയും ഓടക്കുഴൽ വാദകനുമായ രാജേഷ് മധുരക്കാടിന്റെയും റോഷിനിയുടെയും മകളാണ്.
മീനാക്ഷി രാജേഷ്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close