മലയാളഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാസറഗോഡ് ജില്ലാ ഓഫീസില്‍ കാസറഗോഡ് ഡയറ്റ് ലക്ചറര്‍ ശ്രീ. വിനോദ് കുമാര്‍ കുട്ടമത്ത് പ്രഭാഷണം നടത്തി.
മലയാളഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാസറഗോഡ് ജില്ലാ ഓഫീസില്‍ കാസറഗോഡ് ഡയറ്റ് ലക്ചറര്‍ ശ്രീ. വിനോദ് കുമാര്‍ കുട്ടമത്ത് പ്രഭാഷണം നടത്തി.
മലയാളഭാഷ ജനകീയമക്കുന്നതിനെക്കുറിച്ചും ലളിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും പ്രഭാഷകന്‍ വിശദീകരിച്ചു പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ശ്രീജയ പി.കെ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. ജില്ലാ ഓഫീസര്‍ ശ്രീ. രമേഷ് കുമാര്‍ പി.കെ സ്വാഗതവും റിസര്‍ച്ച് ഓഫീസര്‍ ശ്രീ. നിഖില്‍ എം, റിസര്‍ച്ച് അസിസ്റ്റന്റ് ശ്രീ. വെങ്കപ്പ നായിക്ക് എന്നിവര്‍ ആശംസയും പറഞ്ഞു. ശ്രീമതി ഷീബ കെ.വി മലയാള കവിതാലാപനം നടത്തി. വിവിധ മത്സര പരിപാടികളില്‍ വിജയികളായവര്‍ക്ക് യോഗത്തില്‍ സമ്മാനം നല്കി. സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ശ്രീ. സെമീര്‍ ഇ. കെ നന്ദി പറഞ്ഞു.
ഡെപ്യൂട്ടി ഡയറക്ടർ
കാസറഗോഡ് സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ്,
06.11.2024 കാസറഗോഡ്