
ലോക ആൻ്റിമൈക്രോബിയൽ റസിസ്റ്റൻസ് വാരാചരണം പള്ളിക്കരയിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി
* *ലോക ആൻ്റിമൈക്രോബിയൽ റസിസ്റ്റൻസ് വാരാചരണം പള്ളിക്കരയിൽ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി
പള്ളിക്കര: ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ലോക ആൻ്റിമൈക്രോബിയൽ റസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണത്തിൻ്റെ സമാപനത്തിൻ്റെ ഭാഗമായി പള്ളിക്കര ബീച്ചിൽ സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ ശ്രദ്ധേയമായി. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നസ്നീം വഹാബ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.അനിത , ഡോ.ഫൈസമുഹമ്മദ് കാസിം, ഹെൽത്ത് ഇൻസ്പെക്ടർ പി.വി.സജീവൻ, ഫാർമസിസ്റ്റ് ശ്രീന ഗോപാൽ, നഴ്സിങ്ങ് ഓഫീസർ നവ്യ എന്നിവർ സംസാരിച്ചു. കുടുംബാരോഗ്യ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ മെഡിക്കൽ ഓഫീസർ ഡോ കെബി ബഷീർ അധ്യക്ഷനായി.ഡോ.മുരളീധരനെല്ലൂരായ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഫൈസമുഹമ്മദ് കാസിം, പീ .വി സജീവൻ, ഡി വി നവ്യ, ശ്രീന ഗോപാൽ എന്നിവർ സംസാരിച്ചു. ആൻ്റി ബയോട്ടിക്ക് വിതരണത്തിനുള്ള നീല കവർ മെഡിക്കൽ ഓഫീസർ കെ ബി ബഷീർ ഫാർമസിസ്റ്റ് ശ്രീന ഗോപാലിന് കൈമാറി.