ഒളിമ്പിക് നടത്തം സംഘടിപ്പിച്ചു. റഗ്ബി അസോസിയേഷൻ കാസർഗോഡ് ജില്ല
ഒളിമ്പിക് നടത്തം സംഘടിപ്പിച്ചു.
റഗ്ബി അസോസിയേഷൻ കാസർഗോഡ് ജില്ല
നീലേശ്വരം …. ജില്ലാ റഗ്ബി അസോസിയേഷൻ ജപ്പാനിലെ ടോക്കിയോ ഒളിംപിക്സൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്കും മെഡൽ ജേതാക്കൾക്കും വേണ്ടി ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഒളിമ്പിക് നടത്തം എന്ന പരിപാടി റഗ്ബി അസോസിയേഷൻ സംഘടിപ്പിച്ചു. റഗ്ബി ജില്ലാ സെക്രട്ടറി മനോജ് പള്ളിക്കര അധ്യക്ഷത വഹിച്ചു.ഒളിമ്പിക് നടത്തം ഉൽഘാടനം ചെയ്തു കൊണ്ട് നീലേശ്വരം സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഇ ജയചന്ദ്രൻ പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു.മുഖ്യാതിഥിയും സംസ്ഥാന സ്പോർട്സ് കൗൺസിൽ നോമിനി ടിവി ബാലൻ മുഖ്യപ്രഭാഷണം നടത്തീ. തുടർന്ന് റഗ്ബി കായിക താരങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ടി എം സുരേന്ദ്രനാഥ്. വോളിബോൾ താരംസുരേഷ് ഓർച്ച.ദേശീയ മാസ്റ്റഴ്‌സ് കായിക താരം വിശ്വനാഥൻ. രൂപേഷ് യാദവ് മടിക്കൈ. ഓട്ടോ കുഞ്ഞികൃഷ്ണൻ നമ്പ്യാർ.റെയിൽവേ ജനകീയ കമിറ്റി അംഗം സുനിൽരാജ്. ഫുട്ബോൾ കളിക്കാരനും റഫറിയുമായ രാജിവൻ പള്ളിക്കര എന്നിവർ സംസാരിച്ചു. റഗ്ബി പ്രസിഡണ്ട് എം എം ഗംഗാധരൻ സ്വാഗതവും കരാട്ടെ താരം പ്രമീള സ്വാമിമുക്ക് നന്ദിയും പറഞ്ഞു.