
ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ 22-ാം വാർഷികാഘോഷവും അന്താരാഷ്‌ട്ര വാദ്യമഹോത്സവവും 2026 മെയ് 9 ന് ശനിയാഴ്ച പുറച്ചേരി കേശവതീരം ആയുർവ്വേദ ഗ്രാമത്തിൽ നടക്കും.
കണ്ണൂർ : ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ 22-ാം വാർഷികാഘോഷവും അന്താരാഷ്‌ട്ര വാദ്യമഹോത്സവവും 2026 മെയ് 9 ന് ശനിയാഴ്ച പുറച്ചേരി കേശവതീരം ആയുർവ്വേദ ഗ്രാമത്തിൽ നടക്കും.

രാവിലെ 10.30 ന് ട്രസ്റ്റ് ഉപദേശക സമിതി ചെയർമാനും കേരള സംഗീത നാടക അക്കാദമി ചെയർമാനുമായ
പത്‌മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ അധ്യക്ഷതയിൽ എം.വിജിൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സനൂപ് മോഹൻ, ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി എന്നിവർ മുഖ്യാതിഥികളാകും.
11.30 ന് ” ഹിസ്റ്ററി ആൻ്റ് കറൻ്റ് സ്റ്റാസ്റ്റസ് ഓഫ് പെർകഷൻ ഇൻസ്ട്രുമെൻ്റ്സ് ഇൻ നോർത്ത് മലബാർ ” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഡോ. എൻ. പി. വിജയകൃഷ്ണൻ വിഷയം അവതരിപ്പിക്കും.
ക്ഷേത്രകലാ അക്കാദമി സെക്രട്ടറി കൃഷ്‌ണൻ നടുവലത്ത് മോഡറേറ്ററാകും.
വൈകീട്ട് 4.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ദൂരദർശൻ ഡയറക്ടർ ജനറൽ സതീഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷത വഹിക്കും.
കേന്ദ്ര സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ബാബുരാജൻ. എസ് വിശിഷ്ടാതിഥിയാകും.
ഇൻ്റർനാഷണൽ കഥകളി സെൻ്റർ പ്രസിഡൻ്റ് ബാബു പണിക്കർ, നടി രചന നാരായണൻകുട്ടി, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡൻ്റ് കെ.രഘുനാഥ് എന്നിവർ മുഖ്യാതിഥികളാകും.
സമാദരം,
അവാർഡ് സമർപ്പണം,
ചികിത്സാ സഹായ നിധി –
സ്‌കോളർഷിപ്പ് – എൻഡോവ്മെൻ്റ് വിതരണം എന്നിവയും ഉണ്ടാകും.
സോപാന സംഗീതം,
കേളി,
കോൽക്കളി,
മെഗാ തിരുവാതിര ( 101 വനിതകൾ ),
75 വനിതകളുടെ പഞ്ചവാദ്യം,
മോഹിനിയാട്ടം,
ഭരതനാട്യം എന്നിവയും അരങ്ങേറും.
രാത്രി 7.30 ന്
കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമൻ സംവിധാനം ചെയ്യുന്ന “ഇൻഡോ-വെസ്റ്റോ-മിലൻ” എന്ന മ്യൂസിക്കൽ ഫ്യൂഷൻ അരങ്ങേറും.
ബ്രഹ്മശ്രീ വെദിരമന വിഷ്‌ണു നമ്പൂതിരി നഗറിലാണ് ആഘോഷ പരിപാടികൾ നടക്കുക.
വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് ഉപദേശക സമിതി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ട്രസ്റ്റ് ഫൗണ്ടറും മാനേജിങ് ട്രസ്റ്റിയുമായ വാദ്യപ്രവീൺ ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാർ, ഡോ. കേശവൻ വെദിരമന, രവീന്ദ്രൻ പുതിയടത്ത്, ഗിരീഷ് പൂക്കോത്ത് എന്നിവർ പങ്കെടുത്തു.
07.05.2026





