
കത്തുന്ന വേനലിൽ ആശ്വാസത്തിൻ്റെ തെളിനീരുമായി പടന്ന* *ഗ്രാമപഞ്ചായത്ത് മോഡൽ സി ഡി എസ്* *തണ്ണീർ പന്തൽ ഒരുക്കി.
*കത്തുന്ന വേനലിൽ ആശ്വാസത്തിൻ്റെ തെളിനീരുമായി പടന്ന* *ഗ്രാമപഞ്ചായത്ത് മോഡൽ സി ഡി എസ്*
*തണ്ണീർ പന്തൽ ഒരുക്കി.

വേനൽചൂടിൻ്റെ കാഠിന്യത്തിൽ വെന്തു നീറുന്ന വഴിയാത്രികർക്ക് ആശ്വാസമായി പടന്ന ഗ്രാമപഞ്ചായത്ത് മോഡൽ സി ഡി എസ് ഉദിനൂർ സെൻട്രലിലും പടന്ന മൂസഹാജി മുക്കിലും തണ്ണീർ പന്തൽ സജ്ജമാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി സി സുബൈദ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി പി സുധാകരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി കൈരളി, കെ ഉസിനാർ കുഞ്ഞി, അശ്വതി പി വി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി രമേശൻ, ഇ വി ചിത്ര, പി കെ പുഷ്പ, സുനിത പുളുക്കൂൽ, സി വി രാജൻ, പവിത്രൻ പയനി, അബ്ദുള്ള വി.കെ, സമീറ എ ജി, ആയിഷ പി, ജമീല കെ.കെ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി വി ഭാസ്കരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഥിൻ എസ് ഹരി, സി ഡി എസ് ചെയർപേഴ്സൺ രതി എം എന്നിവർ സംസാരിച്ചു.






