
മടിക്കൈ പൊതുജന വായനശാല വായന വെളിച്ചം വായനക്കളരി പരിപാടി
മടിക്കൈ പൊതുജന വായനശാല വായന വെളിച്ചം വായനക്കളരി പരിപാടി

മടിക്കൈ : മടിക്കൈ പൊതുജനവായനശാലയുടെ വായന വെളിച്ചം വായനക്കളരി പരിപാടികളുടെ ഭാഗമായി വെളിച്ചത്തിനെന്തു വെളിച്ചം എന്ന പേരിൽ കുട്ടികളുടെ കൂടിച്ചേരൽ നടത്തി.
റിട്ടയർഡ് ഹെഡ്മാസ്റ്ററും ഗ്രന്ഥശാല സാസ്കാരിക പ്രവർത്തകനുമായ ഈയ്യക്കാട് സുകുമാരൻ മാസ്റ്റർ പാട്ടും പറച്ചിലും എന്ന പേരിൽ പരിപാടി നയിച്ചു. മലയാളഭാഷാഗാനങ്ങളും കവിതകളും ചലച്ചിത്രഗാനങ്ങളും കോർത്തിണക്കി പാടിയും പാടിച്ചും നടന്ന പരിപാടി കുട്ടികൾക്ക് പുതിയ അനുഭവമായി.
ശ്രീനിധി സ്വാഗതം ആശംസിച്ച ചടങ്ങിൽ അനാമിക അധ്യക്ഷയായി.
ലൈബ്രറി പ്രസിഡൻ്റ് വി. ചന്തു, സെക്രട്ടറി എം. രമേശൻ , എൻ. രാഘവൻ, എം. വിനോദ് എന്നിവർ സംസാരിച്ചു. വായന വെളിച്ചം കൺവീനർ സി. ഷിജി , വിഷ്ണുപ്രസാദ്, ഷീബ. കെ, ഹരിപ്രിയ,ബാലാമണി, അഞ്ജന എസ്.എൻ എന്നിവർ നേതൃത്വം നൽകി.
Live Cricket
Live Share Market




