നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2025 ഫിബ്രവരി 8 മുതൽ 11 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായുള്ള പാല മുറിക്കലും കൂവം അളക്കലും ഭക്ത്യാദരപൂർവ്വം നടന്നു.
*പെരുങ്കളിയാട്ടത്തിൻ്റെ മുന്നോടിയായുള്ള പാല മുറിക്കലും കൂവം അളക്കലും
പത്തൊമ്പത് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2025 ഫിബ്രവരി 8 മുതൽ 11 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായുള്ള പാല മുറിക്കലും കൂവം അളക്കലും ഭക്ത്യാദരപൂർവ്വം നടന്നു.
പാല മുറിക്കാൻ അവകാശമുള്ള മൂലപ്പള്ളി കൊല്ലൻ തറവാട്ടംഗം വിനോദ് ചടങ്ങ് നിർവ്വഹിച്ചു. ആചാര ചടങ്ങിന് ശേഷം മുറിക്കുന്ന പാലയാണ് കന്നി കലവറ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. പിന്നീട് നടന്ന കൂവം അളക്കൽ ചടങ്ങിൽ ക്ഷേത്രത്തിൽ നിന്ന് അളന്ന് നൽകിയ നെല്ല് കുത്തി ലഭിക്കുന്ന അരി കളിയാട്ട സമാപന ദിവസം നൽകുന്ന ദേവീ പ്രസാദമായ കായക്കഞ്ഞിക്ക് ഉപയോഗിക്കും.
ചടങ്ങിൽ ക്ഷേത്ര കോയ്മ തറവാട്ടംഗങ്ങൾ ,വിവിധ മുച്ചിലോട്ട് സ്ഥാനികർ, വാല്യക്കാർ, ആഘോഷ കമ്മിറ്റി അംഗങ്ങൾ, വനിതാ കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി
പെരുങ്കളിയാട്ടത്തിൻ്റെ മറ്റ് പ്രധാന ചടങ്ങുകളായ കന്നി കലവറയ്ക്ക് കുറ്റി അടിക്കൽ ഡിസംബർ 22 ന് ഞായറാഴ്ച രാവിലെ 8.20 മുതലും വരച്ച് വെക്കൽ 2025 ഫിബ്രവരി 2ന് ഞായറാഴ്ച രാവിലെ 9.30 മുതലും ഉള്ള ശുഭമുഹൂർത്തങ്ങളിൽ നടക്കും