നീലേശ്വരം പ്രസ് ഫോറം ഓഫീസിൻ്റെ നവീകരിച്ച ഓഫീസ് കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉൽഘാടനം ചെയ്തു.

നീലേശ്വരം പ്രസ് ഫോറം ഓഫീസിൻ്റെ നവീകരിച്ച ഓഫീസ് കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉൽഘാടനം ചെയ്തു.

നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ പ്രസ് ഫോറം പ്രസിഡൻ്റ് സേതു ബങ്കളത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എം രാജഗോപാലൻ എം എൽ എ പത്രപ്രവർത്തക ക്ഷേമനിധി തിരിച്ചറിയൽ കാർഡ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളിൽ ബഹുമതികൾ നേടിയ വ്യക്തികളെ സ്പീക്കർ ഉപഹാരം നൽകി ആദരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാ സർക്കാരിൻ്റെ കാർഷിക അവാർഡ് നേടിയ കെ സി സി പി എൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ, പ്രസ് ഫോറം ലോഗോ രൂപകൽപ്പന ചെയ്ത എം സുധാകരൻ,കേരള കൗമുദി സ്ഥാപക പത്രാധിപർ കെ സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്ത അവാർഡ് നേടിയ കേരള കൗമുദി ലേഖകൻ പി കെ ബാലകൃഷ്ണൻ, പ്രമുഖ ഗാന്ധിയനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. ടി എം സുരേന്ദ്രനാഥ്, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ജില്ലാ പോലിസ് മേധാവിയുടെ പുരസ്കാരം നേടിയ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ എന്നിവരെയാണ് സ്പീക്കർ ഉപഹാരം നൽകി ആദരിച്ചത്. ഉജ്വല ബാല്യം പുരസ്കാരം നേടിയ കുമാരി യഥുന മനോജ്, സസംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭ കുമാരി ഗൗരി ലക്ഷ്മി എന്നിവരെ സംസ്ഥാന സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോർഡ് വൈസ് ചെയർമാൻ കെ പി സതീഷ് ചന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. നിയമസഭാ സ്പീക്കർക്കുള്ള ഉപഹാരം നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി നൽകി. നീലേശ്വരം മർച്ചൻ്റ്സ് അസോസിയേഷൻ,ജോസ് മാസ് വുഡ്,ജെസിഐ നിലേശ്വരം, ജെസിഐ എലൈറ്റ് നീലേശ്വരം, നീലേശ്വരം ഗ്രാൻഡ് വ്യൂ റെസിഡൻസി,നിലേശ്വരം റോട്ടറി ക്ലബ്ബ്, നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം,പരിപ്പുവട വിഭവ ശാല തുടങ്ങി വ്യക്തികളെയും സ്ഥാപനങ്ങളെ സദസിൽ ആദരിച്ചു. നഗരസഭാംഗം പി ബിന്ദു, കാസർകോട് പ്രസ് ക്ലബ് പ്രസിഡൻ്റ് സിജു കണ്ണൻ, ടി കെ നാരായണൻ (അഡ്വൈസറി ബോർഡ് അംഗം കേരള ഷോപ്പ്സ് & എസ്റ്റാബ്ലിഷ്മെൻ്റ് ക്ഷേമനിധി ബോർഡ്), കെ പി രവീന്ദ്രൻ,ഷംസുദ്ദീൻ അരിഞ്ചിറ, പി ഭാർഗ്ഗവി,എം രാജൻ, എം രാധാകൃഷണൻ നായർ,പി വിജയകുമാർ, റഫീഖ് കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, എ വിനോദ് കുമാർ, ഉദയൻ പാലായി, എന്നിവർ ആശംസകൾ അർപ്പിച്ചു. രാഘവൻ ചേനമടം അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ഡി രാജൻ സ്വാഗതവും സന്തോഷ് ഇയ്യക്കാട്ട് നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close