പ്രാദേശിക ചരിത്രങ്ങൾക്ക് മണ്ണിൻ്റെ മണം : ഡോ. വത്സൻ പിലിക്കോട്

*പ്രാദേശിക ചരിത്രങ്ങൾക്ക് മണ്ണിൻ്റെ മണം*

ഡോ. വത്സൻ പിലിക്കോട്

കിളിയളം: പ്രാദേശിക ചരിത്രങ്ങൾ യഥാർത്ഥ മണ്ണിൻ്റെ നറു മണം പേറുന്നവയാണെന്ന് പ്രഗൽഭ പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട്. കിളിയളം ശ്രീ. സുബ്രഹ്മണ്യൻ കോവിൽ പുന പ്രതിഷ്ഠാ നവീകരണ കലശത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച “കാവടി ” സുവനീർ പ്രകാശന വേളയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ചരിത്രം ഭൂതകാലവും ഭാവി കാലവും തമ്മിലുള്ള നിലയ്ക്കാത്ത ഭാഷണമാണ്. അതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് എങ്ങും നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെകളുടെ തുടർച്ചയും പടർച്ചയുമാണ് കാലം. അദ്ദേഹം പറഞ്ഞു. നാടിൻ്റെ സാംസ്ക്കാരിക – ആധ്യാത്മിക ബോധത്തെ ഉജ്വലമാക്കുന്നതിൽ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ഓർമ്മ പുസ്തകങ്ങൾക്ക് നിർണ്ണായകമായ പങ്കു വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി.പ്രഭാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.പി. പി. കരുണാകരൻ സുവനീറിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു. മുഖ്യ പത്രാധിപർ ശ്രീധരൻ പുതുക്കുന്ന് പുസ്തക പരിചയം നടത്തി. ഗ്രാമ പഞ്ചായത്തംഗം ഉമേശൻ വേളൂർ , എം. ബിജു, പുഷ്പൻ ചാങ്ങാട് എന്നിവർ സംസാരിച്ചു. വിവിധ സാഹിത്യ മത്സരങ്ങളിൽ സമ്മാനിതരായവർക്കുള്ള ഉപഹാര വിതരണവും ഓഡിയോ സി.ഡി. പ്രകാശനവും ചടങ്ങിൽ നടന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close