
കേരള ശാസ്ത്ര സാഹിത്യ പരിഷത് ആലന്തട്ട യൂനിറ്റ് ഇ.എം.എസ് വായനശാല & ഗ്രന്ഥാലയത്തിന്ശാസ്ത്ര പുസ്തകങ്ങൾ സമാഹരിക്കുന്നത് ലക്ഷ്യമിട്ടു കൊണ്ടുള്ള “ശാസ്ത്ര പുസ്തക കലവറനിറയ്ക്കൽ” കാമ്പയിന് ആവേശകരമായ തുടക്കം കുറിച്ചു.
ശാസ്ത്ര പുസ്തക കലവറനിറയ്ക്കൽ — — —- – — —- ആലന്തട്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത് ആലന്തട്ട യൂനിറ്റ് ഇ.എം.എസ് വായനശാല & ഗ്രന്ഥാലയത്തിന്ശാസ്ത്ര പുസ്തകങ്ങൾ സമാഹരിക്കുന്നത് ലക്ഷ്യമിട്ടു കൊണ്ടുള്ള “ശാസ്ത്ര പുസ്തക കലവറനിറയ്ക്കൽ” കാമ്പയിന് ആവേശകരമായ തുടക്കം കുറിച്ചു.

ഗ്രന്ഥാലയപരിധിയിൽ നിന്ന് സ്പോൺസർമാരെ കണ്ടെത്തി ശാസ്ത്ര പുസ്തകശേഖരം വിപുലമാക്കാൻ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു 7 സ്പോൺസർമാരിൽ നിന്ന് ശേഖരിച്ച 6000 രൂപയുടെ പുസ്തകങ്ങൾ ഗ്രന്ഥാലയത്തിന് കൈമാറി. ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ താലുക്ക് ലൈബ്രറി കൗൺസിൽ വൈസ് : പ്രസിഡണ്ട് വിജയരാജ് സി.വി. പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡണ്ട് എ.എം. ബാലകൃഷ്ണൻ അധ്യക്ഷനായി. കെ. ലക്ഷ്മണൻ സ്വാഗതവും കെ. ജയൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് പി വി ഷാജികുമാറിൻ്റെ മരണവംശം നോവൽ ചർച്ച നടന്നു. ഒയോളം നാരായണൻ നേതൃത്വം നൽകി.


 
					


 Loading ...
 Loading ...


