
ഒരാഴ്ചത്തെ പഠനോൽസവത്തിന് കൂട്ടക്കനിയിൽ കൊടിയേറ്റം
ഒരാഴ്ചത്തെ
പഠനോൽസവത്തിന് കൂട്ടക്കനിയിൽ
കൊടിയേറ്റം
കൂട്ടക്കനി: പഠനപ്രവർത്തനങ്ങളെ ആഹ്ലാദാരവത്തോടെ ചേർത്തു നിർത്തി ഒരാഴ്ച നീളുന്ന പഠനോത്സവത്തിന് കൂട്ടക്കനി ജിയുപി സ്കൂളിൽ കൊടിയേറ്റമായി.ഈ അധ്യയന വർഷം ഓരോ ക്ലാസിലും കുട്ടികൾ നേടിയിരിക്കേണ്ട പഠന നേട്ടങ്ങൾ രക്ഷിതാക്കൾക്കും പൊതു സമൂഹത്തിനാകെയും തിരിച്ചറിയാനുള്ള അക്കാദമിക ഉത്സവത്തെ വൻ ആഘോഷത്തികവോടെയാണ് വരവേറ്റത്.
അധ്യയന വർഷത്തിൻ്റെ തുടക്കം മുതൽ ഇതേവരെ കുട്ടികൾ പഠിച്ച പാഠങ്ങൾ മനസ്സിലുറപ്പിച്ച് ഏറെ സർഗാത്മകമായാണ് കുട്ടികൾ പൊതുവേദിയിൽ അവതരിപ്പിച്ചത്. ലഘുനാടകങ്ങൾ, പാവ നാടകങ്ങൾ, സ്കിറ്റുകൾ,സംവാദങ്ങൾ, മൈം ഷോകൾ, പാനൽ ചർച്ചകൾ, തൽസമയ റിപ്പോർട്ടിംഗുകൾ , ആലാപനങ്ങൾ, ചിത്രങ്ങൾ, ഫോട്ടോകൾ, പോസ്റ്ററുകൾ തുടങ്ങിയ വൈവിധ്യമാർന്ന ആവിഷ്കാരങ്ങൾ പഠനോത്സവത്തെ മനസ്സിലെന്നും തങ്ങി നിൽക്കുന്ന അനുഭവമാക്കിത്തീർത്തു.
നേരത്തെ തന്നെ ഓരോ രക്ഷിതാവിനും വിവരം നൽകി മുഴുവൻ പേരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി കൊണ്ടാണ് കൂട്ടക്കനി എന്ന ഹരിത വിദ്യാലയത്തിൽ പഠനോൽസവം ഒരുക്കിയിരിക്കുന്നത്.ഭിന്ന ശേഷിക്കാരായ കുട്ടികളെയും ഉൾച്ചേർത്തുകൊണ്ടായിരുന്നു പരിപാടികൾ. ഓരോ ദിവസവും ഉച്ചയ്ക്ക് ശേഷം ഓരോ ക്ലാസുകാർക്കാണ് മികവിൻ്റെ ഉത്സവം.ആദ്യ ദിനത്തിൽ നാലാംതരക്കാരുടെ പഠനോൽസവമായിരുന്നു. പതിനാലാം തീയതി ഏഴാം നാളിൽ ഒന്നാം ക്ലാസുകാരുടെ പഠനോൽസവത്തോടെയാണ് പരിപാടിക്ക് തിരശീല വീഴുക .ഓരോ ക്ലാസുകാരുടെ ഉത്സവത്തിലേക്കും രക്ഷിതാക്കൾക്കു പുറമെ ഓരോ ദേശത്തെയും സാമൂഹ്യ കലാ സാംസ്കാരികരംഗത്തെ പ്രമുഖർ അതിഥികളായെത്തും. ഒപ്പം ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടാകും.
ആലക്കോട് ദേശത്തു നിന്നുള്ള അതിഥികളായി ഒന്നാം നാളിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് മെമ്പർ എം വിജയൻ ,
ബാലൻ
തായത്ത്,
എ ബാലകൃഷ്ണൻ എന്നിവരെത്തി. പി ടി എ പ്രസിഡണ്ട് എ സുധാകരൻ, വൈസ് പ്രസിഡണ്ട് പ്രദീപ് കാട്ടാമ്പള്ളി, പ്രഥമാധ്യാപകൻ അനൂപ് കുമാർ കല്ലത്ത്, രാജേഷ് കൂട്ടക്കനി, പി വേണുഗോപാലൻ, വിഷ്ണു മോഹൻ ,എം എസ് ധനുഷ് എന്നിവർ സംസാരിച്ചു.
കൂട്ടക്കനി ജിയുപി സ്കൂളിലെ പഠനോൽസവ വേദിയിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും