കൂട്ടക്കനിയിൽ ഒരാഴ്ചത്തെ പഠനോത്സവത്തിന് ഇന്ന് കൊടിയിറക്കം

കൂട്ടക്കനിയിൽ ഒരാഴ്ചത്തെ പഠനോത്സവത്തിന് ഇന്ന് കൊടിയിറക്കം



കൂട്ടക്കനി: പഠനനേട്ടങ്ങളുടെയും പഠന മികവുകളുടെയും നേർസാക്ഷ്യങ്ങൾ പൊതു സമൂഹത്തിന് മുന്നിൽ ആഹ്ലാദാരവങ്ങളോടെ പങ്കുവെച്ച് കൂട്ടക്കനിയിലെ കുരുന്നുകൾ.കഴിഞ്ഞ ഒരാഴ്ചക്കാലം അറിവനുഭവങ്ങളുടെ മേളമായിരുന്നു ബേക്കൽ ഉപജില്ലയിലെ കൂട്ടക്കനി ജിയുപി സ്കൂളിലെ കുട്ടികൾക്ക് .ഒരാഴ്ച നീണ്ട പഠനോത്സവത്തിന് ഈ പൊതുവിദ്യാലയത്തിൽ ഇന്ന് (വെള്ളിയാഴ്ച) തിരശ്ശീല വീഴുകയാണ്.
ഈ അധ്യയന വർഷം തങ്ങളുടെ മക്കൾ നേടിയെടുത്ത അറിവുകളുടെ മൂല്യനിർണയത്തിൻ്റെ വിളവെടുപ്പായി മാറി പഠനോത്സവം .ലഘു നാടകങ്ങൾ, നൃത്ത സംഗീതശില്പങ്ങൾ, തൽസമയ വീഡിയോ റിപ്പോർട്ടിംഗുകൾ, പാനൽ ചർച്ച, ജിഗ്സോ പസിൽ, പുസ്തക ആസ്വാദനം, സംവാദങ്ങൾ, ലഘു പരീക്ഷണങ്ങൾ, ദൃശ്യാവിഷ്കാരങ്ങൾ, പഠനോൽപ്പന്നങ്ങളുടെ പ്രദർശനം, ശുചീകരണ ഉൽപ്പന്നങ്ങളുടെ നിർമാണം, ഉയരവും തൂക്കവും അളക്കൽ തുടങ്ങിയ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് പഠന മികവുകളായി അവതരിപ്പിക്കപ്പെട്ടത്.കൂട്ടക്കനിയുടെ പരിസരത്തെ ഏഴ് ദേശങ്ങളിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരും വിദ്യാഭ്യാസ വകുപ്പ് മേധാവികളും ഓരോ ദിവസവും അതിഥികളായെത്തി മക്കളുടെ ഉത്സവം കൺകുളിർക്കെ കണ്ടു.
സമാപന നാളിൽ ഒന്നാംതരക്കാരുടെ പഠനോത്സവമാണ്. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കുമാരൻ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ വി എസ് ബിജുരാജ് ,സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഉദുമ മുൻ .എം.എൽ.എ യുമായ കെ.കുഞ്ഞിരാമൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ വി.സൂരജ്എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായെത്തും .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close