കേരള പോലീസ് അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു.

കേരള പോലീസ് അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു.


കേരള പോലീസ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലയിലെ പ്രഗൽഭരെ പങ്കെടുപ്പിച്ചു കൊണ്ട് ക്ഷേമ രാഷ്ട്രത്തിലെ പോലീസ് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അഡിഷണൽ എസ് പി പി ബാലകൃഷ്ണൻ നായർ അവർകൾ ഉദ്ഘാടനം ചെയ്തു.

കെ പി എ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.വി പ്രദീപൻ വിഷയത്തെ കുറിച്ച് ആമുഖ ഭാഷണം നടത്തി.കെ പി എ സംസ്ഥാന നിർവ്വാഹക സമിതിയംഗവും ദർശന രേഖ കൺവിന റുകൂടിയായ ഷൈജു മച്ചാത്തി സെമിനാറിൽ മോഡറേറ്ററായിരുന്നു. പ്രശസ്ത സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. എ എം ശ്രീധരൻ മാസ്റ്റർ, സി.പി.ഐ.എം ജില്ല കമ്മിറ്റിയംഗം ഡോ.വി.പി.പി. മുസ്തഫ, കാസറഗോഡ് ഡി.സി.സി പ്രസിഡന്റ് . പി.കെ ഫൈസൽ, ബി.ജെ.പി ജില്ല കമ്മിറ്റിയംഗം എൻ അശോക് കുമാർ, അഡ്വ. ആലീസ് കൃഷ്ണൻ, കെ പി ഒ എ സംസ്ഥാന ജോ.സെക്രട്ടറി .പി.പി മഹേഷ്, ജില്ലാ സെക്രട്ടറി പി.രവീന്ദ്രൻ എന്നിവർ വിഷയത്തെ അധികരിച്ച് സംസാരിച്ചു.

കെ പി എ ജില്ലാ പ്രസിഡണ്ട് .ബി രാജ്കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ല സെക്രട്ടറി എ.പി സുരേഷ് സ്വാഗതവും ജില്ല ജോ.സെക്രട്ടറി ടി.വി പ്രമോദ് നന്ദിയും പറഞ്ഞു. സെമിനാർ പങ്കാളിത്തം കൊണ്ടും ചർച്ചകൾ കൊണ്ടും സമ്പുഷ്ടമാക്കിയ മുഴുവൻ സഹപ്രവർത്തകരെയും ജില്ലാ കമ്മിറ്റിക്ക് വേണ്ടി നന്ദിയും സ്നേഹവും അറിയിക്കുന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close