അവനി മാഷ് സ്മാരക മൂന്നാമത് സംസ്ഥാന തല അധ്യാപക പുരസ്കാരം കെ.വി.രവീന്ദ്രന്*
*അവനി മാഷ് സ്മാരക മൂന്നാമത് സംസ്ഥാന തല അധ്യാപക പുരസ്കാരം കെ.വി.രവീന്ദ്രന്
രണ്ടായിരത്തി പതിനേഴ്, നവമ്പർ നാലിന് അന്തരിച്ച ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ മുൻപ്രിൻസിപ്പൽ പി. അവനീന്ദ്രനാഥ് മാസ്റ്റരുടെ പേരിൽ ചട്ടഞ്ചാലിൽ പ്രവർത്തിച്ചു വരുന്ന, പി.അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റിൻ്റെ മൂന്നാമത് അധ്യാപക പുരസ്കാരം കെ.വി.രവീന്ദ്രന് നവമ്പർ 4ന് ചട്ടഞ്ചാലിൽ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയിൽ നൽകും.
ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഹൊസ്ദുർഗിലെ, ഹയർ സെക്കൻ്ററി വിഭാഗം ഇംഗ്ലീഷ് അധ്യാപകനായ രവീന്ദ്രൻ മാസ്റ്റർ, അധ്യാപക പരിശീലന രംഗത്ത് സംസ്ഥാന കോർ കമ്മറ്റി തൊട്ട് വിവിധ തലങ്ങളിൽ റിസോർസ് പേർസനായി(RP) പ്രവർത്തിച്ചു വരുന്നു. പാഠപുസ്തക നിർമ്മാണ കമ്മറ്റിയംഗം,
ഇംഗ്ലീഷ് പഠനം, വിവരവിനിമയമാധ്യമ സഹായത്തിൽ ലളിതമായ പഠനരീതിയുടെ വക്താവ്.സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കെ.വി.ആർ.ഇംഗ്ലീഷ് പ്രാക്ടിക്കൽ എന്ന പേരിൽ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും സൗജന്യമായി ഇംഗ്ലീഷ് ഭാഷ പ്രായോഗിക പരിശീലനം നൽകി വരുന്നു.സംസ്ഥാന തലത്തിൽ Onsite Support Team അംഗമായി പ്രവർത്തിക്കുന്നു.എസ് എസ് എ പരിശീലകനാണ്.പ്ലസ്ടു, സേ പരീക്ഷകൾക്കായി സംഘടിപ്പിക്കുന്ന കൈത്തിരി, ഉയരെ എന്നീ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്നു. കാസർകോട് ജില്ല സ്കൗട്ട് കമ്മീഷണർ ആണ്.നീലേശ്വരം വിദ്യാപോഷിണി വായനശാല, കോസ് മോസ് പള്ളിക്കര ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് LAPS ഓൺലൈൻ പഠന സഹായിയുടെ മുഖ്യ ചുമതലയിൽ രവീന്ദ്രൻ മാഷുണ്ട്. കൊവിഡ് കാലത്തെ മാഷ് ഡ്യുട്ടിയും എടുത്തിട്ടുണ്ട്. റീജ്യണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് (സൗത്ത് ഇന്ത്യ) വിവിധ പരിശീലന പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്.
നീലേശ്വരം പള്ളിക്കര സ്വദേശിയാണ്. പ്രൈമറി, ഹൈസ്കൂൾ, അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
പതിനഞ്ച് അപേക്ഷകളാണുണ്ടായത്.
സർവ്വീസ് കാലയളവ്വ് -യോഗ്യത, സ്കൂൾ അക്കാദമിക പ്രവർത്തനം, അക്കാദമിക അനുബന്ധ പ്രവർത്തനങ്ങൾ, സാമൂഹ്യ സർഗ്ഗാത്മക പ്രവർത്തനങ്ങൾ എന്നീ മേഖലകളായാണ് അവാർഡ് നിർണ്ണയത്തിന് പരിഗണിച്ചത്.
സ്കൂൾ അക്കാദമിക പ്രവർത്തനങ്ങൾക്ക് 40 ശതമാനവും, മറ്റു മൂന്ന് മേഖലയ്ക്ക് 20 ശതമാനം വീതവുമാണ് സ്കോർ നൽകിയത്.
പലതുകളിലെ പുതുമയാണ്..
അവനി മാഷിൻ്റെ പേരിലുള്ള പുരസ്കാരത്തിന് അർഹത നേടിയ രവീന്ദ്രൻ മാസ്റ്റരെന്ന് ജൂറി വിലയിരുത്തി.
പ്രൊഫസർ എം.എ റഹ്മാൻ, ഡോ.എം.ബാലൻ, ഡോ.പി.കൃഷകുമാർ അടങ്ങിയ ജൂറിയാണ് പതിനഞ്ച് അപേക്ഷകളിൽ നിന്ന് കെ.വി.രവീന്ദ്രനെ തെരെഞ്ഞെടുത്തത്.
അവനി മാഷിൻ്റെ മരണ ശേഷം, സുഹൃത്തുക്കളും, പൂർവ്വ വിദ്യാർത്ഥികളും ചേർന്നാണ് മാഷെ ജീവിതയിടത്തിലെ പ്രധാന കേന്ദ്രമായ ചട്ടഞ്ചാലിൽ 2018ൽ സ്മാരക ട്രസ്റ്റ് രൂപീകരിച്ചത്.
രണ്ടായിരത്തി പതിനെട്ടിൻ്റെ അവസാനത്തോടെ, മുപ്പത് വർഷം പഠിപ്പിച്ച സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ ഒരു വായനശാലയും പിറവിയെടുത്തു.
നവമ്പർ 4ന് രാവിലെ 9.30ന്ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ വെച്ച് മുൻ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ അവനി മാഷ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. ഡോ.എ.സി.ശ്രീഹരി അധ്യാപക പുരസ്കാര സമർപ്പണം നടത്തും.പി.ബാലചന്ദ്രൻ നായർ അവനി മാഷ് അനുസ്മരണ പ്രഭാഷണം നടത്തും.
മലയാള കവിതാ വിമർശന സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ കെ.വി.സജീവൻ, കോമൺവെൽത്ത് സാഹിത്യ രചനാമത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ സിനാഷെ എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുഫൈജ അബൂബക്കർ എന്നിവർ അനുമോദിക്കും.
ട്രസ്റ്റ് പ്രസിഡൻ്റ് കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ട്രസ്റ്റിൻ്റെ പ്രവർത്തങ്ങളുടെരേഖ ട്രസ്റ്റ് സ്ഥാപകനും, ചെയർമാനുമായ ഡോ. പി.ഭാസ്കരൻ മാസ്റ്റർ, കെ.ജെ.ആൻ്റണി മാസ്റ്റർക്ക് നൽകും.
ട്രസ്റ്റിൻ്റെ വിവിധ പരിപാടികളുടെ അവതരണം വായനശാല പ്രസിഡൻ്റ് ഹാരിസ് ബെണ്ടിച്ചാൽ നടത്തും.
പി.വി.രാജൻ, എം.ബാലഗോപാലൻ, കെ.വി.രഘുനാഥൻ, ട്രസ്റ്റ് ട്രഷറർ സി.എച്ച്അഷ്റഫ്, സുലൈമാൻ ബാദുഷ, എം.ജയകൃഷ്ണൻ നായർ, സി.ഹരിദാസൻ സംസാരിക്കും.
വായനശാല സെക്രട്ടറി കെ.രാഘവൻ മാസ്റ്റർ സ്വാഗതവും, ട്രസ്റ്റ് ജോ. സെക്രട്ടറി ഉണ്ണികൃഷ്ണൻ അണിഞ്ഞ നന്ദിയും പറയും.
തുടർന്ന് നടക്കുന്ന ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം കെ.വി.ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും. ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് ഹനീഫ് യൂസുഫ് എയ്യള അധ്യക്ഷത വഹിക്കും.
ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് സുമിത്ര.എസ് സ്വാഗതവും, ട്രസ്റ്റ് ജോ. സെക്രട്ടറി സുധീഷ് ചട്ടഞ്ചാൽ നന്ദിയും പറയും.
*പത്രസമ്മേളനത്തിൽ പി. അവനീന്ദ്രനാഥ് സ്മാരക ട്രസ്റ്റ് സെക്രട്ടറി രതീഷ് പിലിക്കോട്, പ്രസിഡൻ്റ് കൃഷ്ണൻ ചട്ടഞ്ചാൽ, രക്ഷാധികാരികളായ കെ.വി.ഗോവിന്ദൻ, കെ.ജെ ആൻ്റണി, വായനശാല പ്രസിഡൻ്റ് ഹാരിസ് ബെണ്ടിച്ചാൽ പങ്കെടുത്തു.