ബേക്കൽ എ .എൽ .പി .സ്കൂൾ ( മിഷൻ സ്കൂൾ) ‘136-ാം വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടന്നു

ബേക്കൽ എ .എൽ .പി .സ്കൂൾ ( മിഷൻ സ്കൂൾ) ‘136-ാം വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടന്നു

m മലാംകുന്ന്:-ബേക്കൽ എ.എൽ.പി.സ്കൂളിൽ 136-ാം സ്കൂൾ വാർഷികാഘോഷവും 32 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന സീനിയർ അസിസ്റ്റൻഡ് ശ്രീമതി. ഡെയ്സി തോമസ് ടീച്ചർക്കുള്ള യാത്രയയപ്പു സമ്മേളനവും നടന്നു.ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.ലക്ഷ്മി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.രാജേഷ്.ടി.പി. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കെ.അരവിന്ദ മുഖ്യാതിഥിയായിരുന്നു. വിരമിക്കുന്ന അധ്യാപികയായ ശ്രീമതി. ഡെയ്സി തോമസിനെ പി.ടി.എ. പ്രസിഡൻ്റ് പൊന്നാട അണിയിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സ്നേഹോപഹാരം നൽകി ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികളും, കൂട്ടായ്മകളും, കുട്ടികളും ടീച്ചർക്ക് സ്നേഹോപഹാരം നൽകി. തുടർന്ന് കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും സെർട്ടിഫിക്കറ്റും ബേക്കൽ എ.ഇ.ഒ നിർവ്വഹിച്ചു.എ.ഇ.ഒ. ശ്രീ.അരവിന്ദ അവർകൾക്ക് സ്റ്റാഫ് കൗൺസിൽ സ്നേഹോപഹാരം നൽകി. പഞ്ചായത്ത് പ്രസിഡൻ്റ്ന് പി.ടി.എ. പ്രസിഡൻ്റ് സ്നേഹോപഹാരം നൽകി. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീ.ഹാരിസ് അങ്കക്കളരി, സ്കൂൾ മാനേജർ ശ്രീമതി. ഡെയ്സി കെ.ജെ, സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ.അശോക് കുമാർ ബേക്കൽ, പിടിഎ വൈസ്. പ്രസിഡൻ്റ് ശ്രീ എൻ. വേണുഗോപാൽ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഉഷ.എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. പ്രീത.ടി.വി.സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി. അപർണ എൻ എൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പിടിഎ യുടെ വകയായി പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close