
അറിവിൻ്റെ വെളിച്ചമേകി പുസ്തകക്കണിയൊരുക്കി വണ്ണാർ വയൽ അഡ്വ.പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം കഥ കൈനീട്ടമായി നൽകി മഹാകവി പി. യുടെ മകൻ
അറിവിൻ്റെ വെളിച്ചമേകി പുസ്തകക്കണിയൊരുക്കി വണ്ണാർ വയൽ അഡ്വ.പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം
കഥ കൈനീട്ടമായി നൽകി മഹാകവി പി. യുടെ മകൻ
:അറിവിൻ്റെ വെളിച്ചമേകുന്ന പുസ്തകങ്ങൾ കണിയായൊരുക്കി വണ്ണാർ വയലിലെ പി കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം. മലയാള ഭാഷയിൽ ‘രചിക്കപ്പെട്ട വിവിധ മേഖലയിലെ പുസ്തകങ്ങളാണ് വിഷുക്കണിയിൽ ഇടം നേടിയത്. മഹദ്ഗ്രന്ഥങ്ങളും മത ഗ്രന്ഥങ്ങളും, വൈജ്ഞാനികഗ്രന്ഥങ്ങളും പുസ്തകക്ക ണിയായൊരുക്കി.
മഹാകവി കുമാരനാശാൻ്റെയും വള്ളത്തോളിൻ്റെയും, ഉള്ളൂരിൻ്റെ കൃതികൾ വിഷുകണിയായി കണ്ട കുട്ടികൾക്ക് കഥനീട്ടമായി നൽകി . മഹാകവി പി. കുഞ്ഞിരാമൻ നായരുടെ മകൻ വി. രവീന്ദ്രൻ നായരാണ് കുട്ടികൾക്ക് ഒ.വി. വിജയൻ്റെ കടൽ ത്തീരത്ത് എന്ന കഥ കൈനീട്ടമായി നൽകിയത്.
ഗ്രന്ഥാലയത്തിലെ വായനാ വെളിച്ചം പരിപാടിയുടെ ഭാഗമായാണ് പുസ്തകക്കണി ഒരുക്കിയത് .കവിയച്ഛൻ്റെ ഓർമ്മകളിലൂടെ സഞ്ചരിച്ച രവീന്ദ്രൻ നായർ പി.യുടെ വിഷുപക്ഷിയുടെ പാട്ട്
എന്ന കവിതയും ചൊല്ലി. ചടങ്ങിൽ വായനാ വെളിച്ചം കൺവീനർ ദിവ്യാ പ്രമോദ് അധ്യക്ഷയായി. ഡോ.സി.ബാലൻ, പി.പത്മനാഭൻ, അനിൽ പുളിക്കാൽ, മാടിക്കാൽ നാരായണൻ, പി.വി.ശ്യാമള , കവയിത്രി അനുശ്രീ, കരുൺ രവീന്ദ്, എന്നിവർ പങ്കെടുത്തു.