
*സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ബാലവേദി മെൻ്റർ മാർക്കുള്ള രണ്ടാം ദിവസത്തെ പരിശീലനം ആരംഭിച്ചു
*സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ബാലവേദി മെൻ്റർ മാർക്കുള്ള രണ്ടാം ദിവസത്തെ പരിശീലനം ആരംഭിച്ചു
മലയാളം പഠിക്കാം വായനയെ വരവേൽക്കാം എന്ന ലക്ഷ്യത്തോടെ കുട്ടികളെ പുസ്തക വായനയുടെ ലോകത്തേക്ക് നയിക്കാൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഹ്വാന പ്രകാരം ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ രണ്ടാം ദിവസത്തെ വായനക്കളരിക്ക് തുടക്കമായി. ഉദുമ പള്ളിക്കര,പുല്ലൂർപെരിയ മടിക്കൈ അജാനൂർ പഞ്ചായത്തുകളിലെയും കാഞ്ഞങ്ങാട്നഗരസഭയിലെയും വായനശാലകളിലെ ബാലവേദി മെൻ്റർമാർക്കുള്ള ഏകദിന പരിശീലനമാണ് കിഴക്കുംകര വെച്ച് നടക്കുന്നത്. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവും ഗ്രന്ഥലോകം എഡിറ്ററുമായ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് എക്സിക്യൂട്ടീവ് അംബുജാക്ഷൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക്ക് ലൈബ്രറി കൗൺസിൽ അംഗം പപ്പൻ കുട്ടമത്ത് സ്വഗതവും രവീന്ദ്രൻമാഷ് നന്ദിയും പറഞ്ഞു ലളിത കെ,വിശ്വനാഥൻ എം വി രാഘവൻ എന്നിവർ ആശംസയർപ്പിച്ചു.സുനിൽകുമാർഇ കെ ജയൻ കാടകം എന്നിവർ മെൻ്റർമാർക്കുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്യും. വൈകീട്ട് 6 മണി വരെ നീളുന്ന ഏകദിന പരിശീലനമാണ് ഉദുമ , പള്ളിക്കര , മടിക്കൈ പഞ്ചായത്തുകൾ കാഞ്ഞങ്ങാട് നഗരസഭ എന്നിവയ്ക്കായി കാഞ്ഞങ്ങാട് കിഴക്കുംകരയിലും ഇന്ന് നടന്നു