
പഴുവിൽ മാധവ മാരാർ സ്മാരക സ്കന്ദ പുരസ്കാരം അന്തിക്കാട് കൃഷ്ണപ്രസാദിനും, വെള്ളാങ്കല്ലൂർ അനൂപിനും . പഴുവിൽ: പഴുവിൽ മാധവ മാരാർ സ്മാരക സ്കന്ദപുരസ്കാരം ചെണ്ട കലാകാരൻ അന്തിക്കാട് കൃഷ്ണപ്രസാദിനും, ഇലത്താള കലാകാരൻ വെള്ളാങ്കല്ലൂർ അനൂപിനും നല്കുമെന്ന് പഴുവിൽ രഘുമാരാർ പത്രകുറിപ്പിൽ അറിയിച്ചു.
പഴുവിൽ മാധവ മാരാർ സ്മാരക സ്കന്ദ പുരസ്കാരം അന്തിക്കാട് കൃഷ്ണപ്രസാദിനും, വെള്ളാങ്കല്ലൂർ അനൂപിനും .
പഴുവിൽ: പഴുവിൽ മാധവ മാരാർ സ്മാരക സ്കന്ദപുരസ്കാരം ചെണ്ട കലാകാരൻ അന്തിക്കാട് കൃഷ്ണപ്രസാദിനും, ഇലത്താള കലാകാരൻ വെള്ളാങ്കല്ലൂർ അനൂപിനും നല്കുമെന്ന് പഴുവിൽ രഘുമാരാർ പത്രകുറിപ്പിൽ അറിയിച്ചു.
പഴുവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ട ദിവസമായ 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്രാങ്കണത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ടി രവീന്ദ്രൻ പുരസ്കാരം സമ്മാനിക്കും.
25000 രൂപ കേഷ് അവാർഡും, പൊന്നാട, പ്രശസ്തി പത്രം, ഉപഹാരം എന്നിവയാണ് സ്കന്ദ പുരസ്ക്കാരം.
പഴുവിൽ മാധവ മാരാരുടെ സ്മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിൻ്റെ കുടുംബം ഏർപ്പെടുത്തിയതാണ് പ്രസ്തുത പുരസ്ക്കാരം.
Live Cricket
Live Share Market