
കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ കണ്ണൂർ ജില്ലയിലെ ഈ വർഷത്തെ സമ്മേളനങ്ങൾക്ക് കണ്ണൂർ മേഖല സമ്മേളനത്തോടെ തുടക്കമായി.
കേരള ക്ഷേത്രവാദ്യ കലാ അക്കാദമി യുടെ കണ്ണൂർ ജില്ലയിലെ ഈ വർഷത്തെ സമ്മേളനങ്ങൾക്ക് കണ്ണൂർ മേഖല സമ്മേളനത്തോടെ തുടക്കമായി.
ശ്രീ എടക്കാട് രാധാകൃഷ്ണ മാരാരുടെ സോപാന സംഗീതത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. മേഖല സെക്രട്ടറി മനോജ് കല്യാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല പ്രസിഡന്റ് അധ്യക്ഷൻ ആയി. സംസ്ഥാന സമിതി അംഗം ആയ ശ്രീ എരമം ഗോപാലകൃഷ്ണ മാരാർ ചടങ്ങ് ഉത്ഘാടനം ചെയ്തു.ചടങ്ങിൽ മേഖലയിലെ മുതിർന്ന കലാകാരൻമാർ ആയ ശ്രീ മാണിയൂർ കൃഷ്ണമാരാർ, കുട്ട്യാറ്റൂർ സോമൻ മാരാർ എന്നിവരെയും SSLC ,PLUS 2,സംസ്‌കൃതം സ്ക്കോളർഷിപ്പ് എന്നിവ നേടിയ മേഖലയിലെ അംഗങ്ങളുടെ മക്കളെയും വേദിയിൽ വെച്ച് ആദരിച്ചു.ചടങ്ങിൽ മുഖ്യ അതിഥി ആയി നിശ്ചയിച്ച ചിറക്കൽ കോവിലകം അംഗം ആയ ശ്രീ സുരേഷ് വർമ്മയ്ക്ക് എത്താൻ സാധിക്കാതെ വന്നതിനാൽ ശ്രീ എരമം ഗോപാലകൃഷ്ണമാരാർ ആണ് അനുമോദന ചടങ്ങ് നടത്തിയത്.ചൊവ്വ ശിവക്ഷേത്രം വൈസ് ചെയർമാൻ ശ്രീ പി വി രാജൻ അവർകൾ, ജില്ലാ കമ്മറ്റി അംഗം പ്രദീപൻ ചെറുതാഴം, മാരാർ ക്ഷേമസഭ ജോയിൻ സെക്രട്ടറി സുഗുണൻ മാരാർ എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ചു. ജില്ലയിലെ അന്തരിച്ച കലാകാരന്മ്മാരുടെ ഓർമ്മയ്ക്ക് മുന്നിൽ യോഗം ഒരു നിമിഷം മൗനം ആചരിച്ചു.മേഖല സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും യോഗം കയ്യടിച്ചു പാസ്സാക്കി. ശ്രീ എരമം ഗോപാലകൃഷ്ണ മാരാർ സംഘടന കാര്യങ്ങൾ ചർച്ച ചെയ്തു.മേഖല ട്രഷറർ സുനിൽ കുമാർ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. 19 മെമ്പർമാരിൽ 16 പേരും യോഗത്തിന് എത്തിയിരുന്നു…
പുതിയ ഭാരവാഹികൾ
മേഖല സെക്രട്ടറി : ശ്രീ മനോജ് കല്യാട്
ജോയിൻ സെക്രട്ടറി : ശ്രീ രാഹുൽ ചാല
ശ്രീ അനൂപ് ചൊവ്വ
മേഖല പ്രസിഡന്റ് – ശ്രീ എടക്കാട് രാധാകൃഷ്ണ മാരാർ
വൈസ് പ്രസിഡന്റ് : ശ്രീ പള്ളികുന്ന് വിനോദ്
ട്രഷറർ – സുനിൽകുമാർ
ഇവരെ കൂടാതെ
7 അംഗ എക്സ്സിക്യുട്ടീവ് അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു