
കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഓണസമ്മാന കിറ്റ് നൽകി പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു കോട്ടയി ആദ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു
വ്യാപാരികൾക്ക് ഓണ സമ്മാനം നൽകി
കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഓണസമ്മാന കിറ്റ് നൽകി
പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു കോട്ടയി ആദ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു
. ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെറീഫ് മുഖ്യാതിഥിയായി , യൂണിറ്റ് പ്രസിഡണ്ട് സി.കെ.ആസിഫ് അധ്യക്ഷനായി.
ചടങ്ങിൽ സൊഷ്യൽ സെക്യൂരിറ്റി സ്കി മിൽ അംഗമായിരിക്കെ മരണപ്പെട്ട എ.എ മുഹമ്മദ് എന്നിവരുടെ കുടുംബത്തിനുള്ള ധന സഹായം വിതരണം ചെയ്തു. ജില്ലാ ട്രഷറർ മഹീൻ കോളിക്കര, യൂണിറ്റ് വൈസ് പ്രസിഡണ്ടുമാരായ പി.മഹേഷ് , ഗിരീഷ് നായക്, നിത്യനന്ദ നായക് ,എച്ച്. ഇ ‘സലാം, എ ബാബുരാജ് , സെക്രട്ടറിമാരായ ഫൈസൽ സുപ്പർ, ഷെറിക്ക് കമ്മാടം, പി.വി. അനിൽ, ഷെറീഫ് ഫ്രം, ഷറഫുദ്ദീൻ, സി.എച്ച്. സമീർ, വനിത വിംഗ് പ്രസിഡണ്ട് ശോഭന ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ സ്വാഗതവും, ട്രഷറർ ഹാസീഫ് മെട്രോ നിന്ദിയും പറഞ്ഞു.