
ലോക വയോജന അതിക്രമ അവബോധദിനം ആചരിച്ചു.
ലോക വയോജന അതിക്രമ അവബോധദിനം ആചരിച്ചു.


കൊടക്കാട് : പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ ലോക വയോജന അതിക്രമ അവബോധ ദിനം ആചരിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏ.വി. രമണി ഉദ്ഘാടനം ചെയ്തു. മുതിർന്ന വനിത ടി.പി. കല്യാണിയമ്മയെ ആദരിച്ചു കല്യാണിയമ്മയുമായി കുട്ടികൾ അഭിമുഖ ഭാഷണം നടത്തി. പഴയ കാല സ്കൂൾ ജീവിതം, പാഠപുസ്തകങ്ങൾ, ഉച്ച ഭക്ഷണം, അധ്യാപകർ എന്നിവരെക്കുറിച്ചെല്ലാം ചോദിച്ചറിഞ്ഞു. പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. സി.ശശികല, എം.വി. മനോജ്, പി. സീമ , ടി.വി. വിനീത , ഇ.വി. ദീപ്തി, ഏ.ജി. സെമീമ സംസാരിച്ചു.


Live Cricket
Live Share Market
		 
					


 Loading ...
 Loading ...


