യുണൈറ്റഡ് സ്റ്റേറ്റ്സിലെ അവാർഡ് കാസർഗോഡ്കാരിക്ക്*

*യുണൈറ്റഡ് സ്റ്റേറ്റ്സിലെ അവാർഡ് കാസർഗോഡ്കാരിക്ക്*


2023-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലൂണാർ ആൻഡ് പ്ലാനറ്ററി ഇൻസ്റ്റിറ്റ്യൂട്ടും ബാരിഞ്ചർ ക്രേറ്റർ കമ്പനിയും സംയുക്തമായി ഏർപ്പെടുത്തിയ ‘ബാറിംഗർ ഫാമിലി ഫണ്ട് ഫോർ മെറ്റിയോറൈറ്റ് ഇംപാക്ട് റിസർച്ചിന്’ കേരള സർവ്വകലാശാലയിലെ ജിയോളജി വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാർത്ഥിനിയായ അശ്വതി ജനാർദ്ദനനെ തിരഞ്ഞെടുത്തു.
അവാർഡ് പ്രശസ്തി പത്രവും $5000 ഫണ്ടും ഉൾക്കൊള്ളുന്നു. തെക്കേ അമേരിക്കയിലെ ചിലിയിലെ മോണ്ടുറാക്വി ക്രേറ്റർ പഠിക്കാൻ ഇത് ഗവേഷണ വിദ്യാർത്ഥിനിയായ അശ്വതിക്ക് അവസരം നൽകും.
ഇന്ത്യയിൽ നിന്ന് ഈ അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയും അതുപോലെ തന്നെ 2023 ൽ അവാർഡ് ലഭിക്കുന്ന ഏക ഇന്ത്യക്കാരിയും ആണ് അശ്വതി. കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിനടുത്ത് വലിയപൊയിൽ സ്വദേശി ആണ് അശ്വതി. അച്ഛൻ ജനാർദ്ദനൻ സി പി അമ്മ വിലാസിനി കെ ഭർത്താവ് മഹേഷ് എം.
കാസർഗോഡ് ഗവ. കോളേജിൽ ജിയോളജി വിഷയത്തിൽ ഡിഗ്രിയും പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പി ജിയും കേരള യൂണിവേഴ്സിറ്റിയിൽ എം ഫിലും പൂർത്തീകരിച്ചിട്ടുണ്ട്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close