
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാസറഗോഡ് ജില്ല സംഘടിപ്പിച്ച ഓൺലൈൻ സർഗ്ഗോത്സവത്തിൻ്റെ വിജയികൾക്കുള്ള ജില്ലാതല സമ്മാനദാനവിതരണത്തിൻ്റെ ഉദ്ഘാടനം ശ്രീ .കെ.വി.രാഗിണി കുട്ടമത്ത് (ചെറുവത്തൂർ മേഖല) നല്കി കൊണ്ട് അക്കാദമിയുടെ ജില്ലാ സെക്രട്ടറി ശ്രീ. മടിക്കൈ ഉണ്ണികൃഷ്ണമാരാർ നിർവഹിച്ചു
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി കാസറഗോഡ് ജില്ല സംഘടിപ്പിച്ച ഓൺലൈൻ സർഗ്ഗോത്സവത്തിൻ്റെ വിജയികൾക്കുള്ള ജില്ലാതല സമ്മാനദാനവിതരണത്തിൻ്റെ ഉദ്ഘാടനം ശ്രീ .കെ.വി.രാഗിണി കുട്ടമത്ത് (ചെറുവത്തൂർ മേഖല) നല്കി കൊണ്ട് അക്കാദമിയുടെ ജില്ലാ സെക്രട്ടറി ശ്രീ. മടിക്കൈ ഉണ്ണികൃഷ്ണമാരാർ നിർവഹിച്ചു.ചടങ്ങിൽ സർഗ്ഗോത്സവം കോർഡിനേറ്റർ ശ്രീ.ഉപ്പിലിക്കൈ മണികണ്ഠ മാരാർ സർഗ്ഗോത്സവത്തിൻ്റെ പ്രവർത്തനത്തെക്കുറിച്ചും, വാദ്യകലാ കുടുംബാംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണത്തെയും, പങ്കാളിത്തത്തെയും കുറിച്ച് സംസാരിച്ചു. ശ്രീ. കക്കാട് രാജേഷ് മാസ്റ്റർ, (സംസ്ഥാന ജോ: സെക്രട്ടറി), ശ്രീ.ശിവശങ്കരൻ കക്കാട് (പ്രസിഡണ്ട് ഉപ്പിലിക്കൈ മേഖല), ജില്ലാ ക്ഷേമകാര്യ സമിതി വൈസ് ചെയർമാൻ ശ്രീ.മഹേഷ് കുട്ടമത്ത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. മേഖല പ്രസിഡണ്ട് ശ്രീ.ടി.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ മേഖല സെക്രട്ടറി ശ്രീ. തൃക്കരിപ്പൂർ ജയരാമ മാരാർ സ്വാഗതവും, ജോ: സെക്രട്ടറി ശ്രീ.നന്ദൻ മാരാർ ചെറുവത്തൂർ നന്ദിയും പ്രകാശിപ്പിച്ചു.ചടങ്ങിൽ മേഖലയിൽ നിന്നും സർഗ്ഗോത്സവത്തിൽ പങ്കെടുത്ത മുഴുവൻ കലാകാരൻ മാർക്കുമുള്ള പ്രോത്സാഹന സമ്മാനത്തിൻ്റെ വിതരണവും പ്രസ്തുത ചടങ്ങിൽ നിർവഹിച്ചു……… മേഖല സെക്രട്ടറി …🙏