അതിജീവനത്തിന്റെ വിളഭൂമിയൊരുക്കാൻ പ്രതിബദ്ധതയുടെ അടയാളമായി ‘കാപ്പുകോൽ’ ഒരുങ്ങുന്നു.

അതിജീവനത്തിന്റെ വിളഭൂമിയൊരുക്കാൻ പ്രതിബദ്ധതയുടെ അടയാളമായി ‘കാപ്പുകോൽ’ ഒരുങ്ങുന്നു.

മണ്ണിലും വിണ്ണിലും കിനാവു പൂത്തപ്പോൾ വിളവെടുത്തു പത്തായം നിറച്ചു.കീഴടക്കിയവന്റെ അധികാരത്തോടെ നേട്ടങ്ങളുടെ ആകാശകോട്ടയിൽ സ്വയം മറന്നു.എന്നാൽ കാൽച്ചുവട്ടിൽ ഒലിച്ചുപോയത് സ്വന്തം ജീവിതമെന്ന് അറിയാതെപോയി.ഒടുവിൽ തിരിച്ചറിവിന്റെ പുതുകാലത്തിൽ മണ്ണും മനസ്സും പതമൊരുക്കി അവൻ കാത്തിരിക്കുകയാണ്.ജീവിതം വിതയേറ്റുന്ന ഒരു നല്ല ലോകത്തിനായി…ഇത് കാപ്പുകോലിന്റെ കഥാബീജം.
ശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സുഭാഷ് വനശ്രീ കഥയെഴുതി വിനു നാരായണൻ സംവിധാനം ചെയ്യുന്ന ഹ്രസ്വ ചലച്ചിത്രം കാപ്പുകോൽ അണിയറയിൽ ഒരുങ്ങുന്നു.രാംചന്ദിന്റെതാണ് തിരക്കഥ.മണി ബി.ടി ക്യാമറ,എഡിറ്റിംങ്ങ് നിർവ്വഹിക്കുന്നു.
കലാ സംവിധാനം മജീദ് ബോവിക്കാനം,
ജയ കാർത്തിയുടെതാണ് പശ്ചാത്തലസംഗീതം.പ്രശസ്ത നാടക സംവിധായകനും നടനുമായ സുരഭി ഈയ്യക്കാട് പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.കൂടാതെ മാസ്റ്റർ പ്രപഞ്ച്,ബേബി ദേവനന്ദ, നിശാന്ത് പ്ലാവുള്ളക്കയ,രാംചന്ദ്,മധു കുറ്റിക്കോൽ,വിനോദ് ബേഢകം,സുഭാഷ് വനശ്രീ എന്നിവരും അഭിനയിക്കുന്നു.
പ്രദീപൻ.പി വി,
സുധീഷ് കുണിയേരി,
നിഖിൽ കൃഷ്ണൻ,
സുജിത്ത് ചന്ദ്രശേഖർ എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്നു.
ദേലമ്പാടി ഗ്രാമപഞ്ചായത്തിലെ ചെന്നംകുണ്ട്,ചാപ്പക്കൽ,പയറടുക്ക പ്രദേശങ്ങളിലാണ് കാപ്പു കോലിന്റെ ചിത്രീകരണം നടന്നത്.ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുെകൊണ്ടുതന്നെയാണ് ചിത്രീകരണം പൂർത്തീകരിച്ചത്.മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പ്രമേയമാക്കിയുള്ളതാകയാൽ സർക്കാറിന്റെതുൾപ്പെടെയുള്ള വിവിധ വകുപ്പുകൾക്ക് പഠന, ബോധവൽക്കരണത്തിനായി ഉപകാരപ്പെടുമെന്ന ശുഭ പ്രതീക്ഷയിലാണ് കാപ്പുകോലിന്റെ അണിയറ പ്രവർത്തകർ.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close