
ഇഖ്ബാൽ എച്ച്.എസ്. എസ്.- റെയിൽവേ ട്രാക്ക് ഉദ്ഘാനം ചെയ്തു.
ഇഖ്ബാൽ എച്ച്.എസ്. എസ്.- റെയിൽവേ ട്രാക്ക് ഉദ്ഘാനം ചെയ്തു.
കാഞ്ഞങ്ങാട്: ഹാർബർ എൻജിനീയറിങ് വകുപ്പ് ഏറ്റെടുത്തു നടപ്പിലാക്കിവരുന്ന തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് അജാനൂർ ഗ്രാമ പഞ്ചായത്തിലെ ഇഖ്ബാൽ എച്ച്.എസ്. എസ്.- റെയിൽവേ ട്രാക്ക് റോഡ്. തീരദേശ പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റി, കോർപ്പറേഷനുകൾ എന്നിവയിലെ തീരദേശ വാർഡുകളിലെ റോഡുകളുടെ നിർമാണവും പുനരുദ്ധാരണവും ആണ് തീരദേശ റോഡുകളുടെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. അപ്രകാരം കാഞ്ഞങ്ങാട് MLA ഇ ചന്ദ്രശേഖന്റെ ശുപാർശ അനുസരിച്ചാണ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്ത് നടത്തിയത്. തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പദ്ധതിയിലുൾപ്പെടുത്തി മത്സ്യബന്ധന തുറമുഖ വകുപ്പിന്റെ ഉത്തരവ് പ്രകാരം 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിലെ അജാ നൂർ ഗ്രാമപഞ്ചായത്തിലെ ഇഖ്ബാൽ എച്ച്.എസ്. എസ് -റെയിൽവേട്രാക്ക് റോഡിന് 74 ലക്ഷം രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചത്. ഈ പ്രവർത്തി ഇഖ്ബാൽ എച്ച്.എസ്.എസ്നു മുൻപിൽ നിന്നും തുടങ്ങി റെയിൽവേ ട്രാക്കിന് സമീപം അവസാനിക്കുന്ന 870 മീറ്റർ നീളമുള്ള റോഡാണിത്. ഈ റോഡിൽ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് കാരണം റോഡ് തകർന്നത് പതിവായതിനാൽ കോൺക്രീറ്റ് ചെയ്ത് റോഡ് ബലപ്പെടുത്തുന്ന പ്രവർത്തിയും ആവശ്യമായ സ്ഥലങ്ങളിൽ ലാറ്ററേറ്റ് ബോളർ ഉപയോഗിച്ച് പാർശ്വ ഭിത്തികൾ ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 5257732 രൂപയാണ് ഈ പ്രവർത്തിക്കു വേണ്ടി വന്നത്. റോഡിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് എം.എൽ.എ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷനായി. വാർഡ് മെമ്പർമാരായ ഇട്ടമ്മൽ അശോകൻ, സി.എച്ച്.ഹംസ പാർവതി , കമലാക്ഷൻ കൊളവയൽ , കെ ജാനു , എം ഹമീദ് ഹാജി എന്നിവർ സംസാരിച്ചു