സമഗ്ര സംഭാവനയ്ക്കുള്ള ‘സതീർത്ഥ്യ പുരസ്ക്കാരം ‘ കെ ടി ബാബുരാജിന്. ചെറുകഥ ,കവിത, നാടകം, സിനിമ, ഫോട്ടോഗ്രാഫി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ നൽകിയിട്ടുള്ള സർഗാത്മക സംഭാവനകളെ മുൻനിർത്തി കെ ടി ബാബുരാജിന് ‘സതീർത്ഥ്യ പുരസ്ക്കാരം ‘.

സമഗ്ര സംഭാവനയ്ക്കുള്ള ‘സതീർത്ഥ്യ പുരസ്ക്കാരം ‘ കെ ടി ബാബുരാജിന്.

ചെറുകഥ ,കവിത, നാടകം, സിനിമ, ഫോട്ടോഗ്രാഫി എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ നൽകിയിട്ടുള്ള സർഗാത്മക സംഭാവനകളെ മുൻനിർത്തി കെ ടി ബാബുരാജിന് ‘സതീർത്ഥ്യ പുരസ്ക്കാരം ‘. മാനന്തവാടി ടീച്ചർ എഡ്യുക്കേഷൻ സെന്ററിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളാണ് തങ്ങളുടെ സഹപാഠികൂടിയായ ബാബുരാജിന് ഈ പുരസ്ക്കാരം നൽകുന്നത്. മൂന്ന് പതിറ്റാണ്ടു പിന്നിട്ട കെ ടി ബാബുരാജിന്റെ സർഗാത്മക ജീവിതത്തെ ആദരിക്കുക കൂടിയാണ് ഈ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ.50000 (അമ്പതിനായിരം ) രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം. കൂട്ടായ്മക്കു വേണ്ടി കെ.വി.മുകേഷ്, ശശി വെള്ളമുണ്ട, വിനോദ് കുമാർ എന്നിവർ വീട്ടിലെത്തി ബാബുരാജിനെ പൊന്നാടയണിയിക്കുകയും അവാർഡുതുകയുടെ ചെക്ക് കൈമാറുകയും ചെയ്തു.സതീഷ് ബാബു പ്രശംസാപത്രം വായിച്ചു കേൾപ്പിച്ചു.
തുടർന്ന് വെബിനാറിൽ നടന്ന ആദരായണം പരിപാടി പ്രശസ്ത സാഹിത്യകാരൻ വി.എസ്.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.ബാബുരാജിന്റെ ശ്രദ്ധേയമായ ‘അകലം’ ‘തനിച്ചിരുന്നൊരാൾ മഴ നനയുന്നു’ എന്നീ കവിതകൾ രാജേഷ്, സഹദേവൻ എന്നിവർ ആലപിച്ചു.മുൻ ബി എഡ് സെന്റർ ഡയറക്ടർ സജിത്ത് ശ്രിയ, അധ്യാപകനായ നീലകണ്ഠൻ, പി.കെ.രതീഷ്, സുബൈദ, സിൻജിത്ത്, എ.കെ.സുരേഷ്, കുഞ്ഞുമോൻ, ചന്ദ്രൻ ചൂർക്കുഴി ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.കെ.വി.മുകേഷ് അധ്യക്ഷനായ ചടങ്ങിൽ ശശി വെള്ളമുണ്ട സ്വാഗതവും, പ്രീതി കെ.ആർ നന്ദിയും പറഞ്ഞു .കെ ടി ബാബുരാജ് മറുപടി പ്രസംഗം നടത്തി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close