കാഞ്ഞിരപ്പൊയിൽ സ്കൂൾ മുറ്റത്തെ പൂമരം കടപഴകി :

കാഞ്ഞിരപ്പൊയിൽ സ്കൂൾ മുറ്റത്തെ പൂമരം കടപഴകി :


കാഞ്ഞിരപ്പൊയിൽ സ്കൂളിൽ പഠിച്ചു പോയ ഏതൊരാളുടെയും മനസ്സിൽ ചുവന്നു പൂക്കുന്നോരോർമ്മയുണ്ട് .പഴയ എൽ പി വിദ്യാലയത്തിന്റെ മുറ്റത്തു പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയൊരു പൂമരം ( ഗുൽമോഹർ ) മെയ് തുടങ്ങുമ്പഴേക്കും നെറുകയിൽ നിറയെ ചോരചുവപ്പുള്ള പൂക്കളുമായി മനസ്സിന് കുളിരു കോരുന്ന ഒരോർമ . പ്രായാധിക്യ കൊണ്ട് ഈ വർഷകാലത്തു ആ മരമുത്തശ്ശി കടപുഴകി . പൂർവ്വ വിദ്യാർത്ഥികൾക്ക് അവരുടെ ജീവിത വസന്തത്തിന്റെ ഓർമ്മകൾ പലതും നിറം വെച്ചത് ഈ മരചുവട്ടിലാണ്. പങ്കു വെക്കലിന്റെയും ,കുസൃതിത്തരങ്ങളുടെയും ബാല്യകാലങ്ങൾക്കു കുട പിടിച്ചു നിന്ന മരം വിസ്മൃതിയിലേക്ക് മറിഞ്ഞു . വർഷങ്ങൾക്കപ്പുറം നേരൊത്താടി വിജയൻ ,എ വി നാരായണൻ തുടങ്ങി നാട്ടുകാരുടെ നേതൃത്വത്തിൽ കാനത്തിൽ ബാലകൃഷ്ണനാണ് അന്ന് തൈ വെച്ച് പിടിപ്പിച്ചത് ,പിന്നീട് അവിടെ പഠിച്ച വിദ്യാർഥികൾ പരിപാലിച്ചു വളർത്തി .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close