എഴുപത് പിന്നിടുന്ന നാടക കലാകാരൻ

എഴുപത് പിന്നിടുന്ന
നാടക കലാകാരൻ
———————————
ഒരുകാലത്ത് മടിക്കൈയിൽ നാടക രചനാ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു മടിക്കൈ മലപ്പച്ചേരിയിലെ എംവി ഗംഗാധരൻ നമ്പ്യാർ
പുഞ്ചിരിയുടെ മൂടുപടം, ത്യാഗം, രക്തധാര,
ഓണതിരുനാൾ, സ്വണ്ണചെയിൻ തുടങ്ങിയ നാടകങ്ങൾ രചിച്ചിട്ടുണ്ട്. തീമഴ, ആട്ടക്കഥ,
ദിവ്യബലി മുതലായ ഗാനങ്ങളും രചിച്ചിട്ടുണ്ട്. പത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ ഗ്രാമീണ കലാകാരന്റെ അഭിനയ ജീവിതം 1967 ൽ തുടക്കമായി. ഹോട്ടൽക്കാരി യെന്ന നാടകത്തിൽ അഡ്വ:വനജം എന്ന സ്ത്രി കഥാപാത്രത്തെ അവതരിപ്പിച്ചാണ് നാടക തുടക്കം. പുരുഷ കഥാപാത്രങ്ങളെക്കാൾ സ്ത്രീ കഥാപാത്രങ്ങളോടാണ് നമ്പ്യാർക്ക് കൂടൂതൽ താൽപ്പര്യം. 70 വയസ്സ് പിന്നിട്ടെങ്കിലും ഇന്നും പുസ്തകവായന പ്രധാനമാണ്, കൃഷിയും കൽപ്പണിയുമായിരുന്നു പ്രധാന തൊഴിൽ.ഈ ഗ്രാമീണ കലാകാരന്റെ കലാജീവിതവും അനുഭവവും തികച്ചും വ്യത്യസ്ഥമാണ്

ജനനം കൊണ്ട് അന്യദേശക്കാരനാണെങ്കിലും (ചെറുതാഴം)
വേരോട്ടം മടിക്കൈയുടെ
ചുവന്ന മണ്ണിലായിരുന്നു.
ഒരു ദേശത്തിന്റെ കലാകാരനായി
ചെറു പ്രായത്തിൽ തന്നെ കാണികളിൽ ആകൃഷ്ടനായി,
തന്റെ മടിശീലയിൽ അക്ഷരങ്ങൾ ചേർത്തുവെച്ച് ഒരോരൊ കഥകൾ മെനഞ്ഞു കൊണ്ടേയിരുന്നു. വാമൊഴികളാൽ നാടിന്റെ കാഴ്ചവട്ടത്തിൽ നടനങ്ങളാലും ഗാനങ്ങളാലും അരങ്ങ് വാണിരുന്ന നമ്മുടെ പ്രിയപ്പെട്ട നാടക നടൻ മടിക്കൈ മലപ്പച്ചേരിയിലെ
ശ്രി. എം പി ജി നമ്പ്യാർ എന്നറിയപ്പെടുന്ന ഗംഗാധരൻ നമ്പ്യാർ , നാടക രചനയിലും ഗാന രചനയിലും പ്രാവീണ്യം തെളിയിച്ച് ഒരു നാടിന്റെ ആവേശമായി.
അദ്ദേഹം ജീവിത സായ്ഹനത്തിലും ഏറെ ഊർജ്ജസ്വലനും സന്തോഷവാനും ത്യാഗപൂർണ്ണമായ മനസ്സിന്റെ ഉടമയുമാണ്. നമ്പ്യാർ എന്ന കലാകാരന്റെ പച്ചയായ പൂർവകാല അഭിനയ ജീവിത അനുഭവങ്ങൾ പങ്കുവെക്കുബോൾ
ഒരു ഗുരുനാഥന്റെ കർക്കശവും കൃത്യതയും ശിക്ഷണവും സൂഷ്മമായ നിരീക്ഷണ പാഠവവും അംഗചലനങ്ങളും ശബ്ദവും നമുക്ക് മുന്നിൽ ഒരു ഗ്രാമ ചരിതമായി പുനർജനിക്കുന്നു, അതുപോലെ അദ്ദേഹത്തിന്റെ ഒട്ടേറെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ നമുക്ക് മുമ്പിൽ പല പല രംഗങ്ങളായി അവതരിക്കപ്പെടുന്നു.. ഇത് പുതു തലമുറയ്ക്ക് നടന കലയോടുള്ള മതിപ്പും അറിവും പുതിയൊരനുഭവമായി നിലകൊള്ളുന്നു.

/

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close