ഇംഗ്ലീഷ് മീഡിയത്തിന്റെ പിൻബലമില്ലാതെ ഡിവിഷൻ വർധിപ്പിച്ച് പടന്നകടപ്പുറം ജി.എഫ് എച്ച്.എസ്.എസ്.


ഇംഗ്ലീഷ് മീഡിയത്തിന്റെ പിൻബലമില്ലാതെ ഡിവിഷൻ വർധിപ്പിച്ച് പടന്നകടപ്പുറം ജി.എഫ് എച്ച്.എസ്.എസ്.


പടന്നകടപ്പുറം: സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം ആറാം പ്രവർത്തി ദിനം നിർണ്ണായകമാണ്. ആറാം പ്രവർത്തി ദിനം. റോളിലുള്ള കുട്ടികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് സർക്കാർ വിദ്യാലയങ്ങൾക്ക് ഡിവിഷൻ അനുവദിക്കുന്നത്. കുട്ടികളുടെ എണ്ണം വർധിപ്പിക്കാൻ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങുക എന്ന കുറുക്കുവഴി തേടിയപ്പോൾ
ഇവിടെ മലയാളം മീഡിയത്തിൽ ഉറച്ചു നിന്ന്
കുട്ടികളുടെ എണ്ണം വർധിപ്പിച്ചിരിക്കയാണ് വലിയ പറമ്പ തീരദേശത്തെ വിദ്യാലയമായ പടന്ന കടപ്പുറം ഗവ: ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ . എട്ടാം തരത്തിൽ 3 ഡി വിഷനാണ് ഇവിടെ നിലവിലുള്ളത്. 77 കുട്ടികളുണ്ടെങ്കിൽ 3 ഡിവിഷൻ ലഭിക്കും. ഇവിടെ 11 2 കുട്ടികളാണ് ഇന്നവണ എട്ടാം തരത്തിലേക്ക് പുതുതായി എത്തിയത്. ഇതോടു കൂടി ഹൈസ്കൂൾ വിഭാഗത്തിൽ നാലാമതൊരു ഡിവിഷനുള്ള അർഹതയാണ് വിദ്യാലയം നേടിയത്. മറ്റു ക്ലാസുകളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ പ്രദേശത്തു നിന്നുംമറ്റു വിദ്യാലയത്തിൽ എട്ടാം തരത്തിൽ ചേർന്ന കുട്ടി പോലും ടി.സി. വാങ്ങി പടന്ന കാപ്പുറം ജി.എഫ്.എച്ച് എസി എസിൽ ചേർന്ന അനുഭവവും ഇത്തവണ ഉണ്ടായി. ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും മികച്ച അക്കാദമിക നിലവാരം നിലനിർത്താൻ കഴിഞ്ഞതും മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കാൻ കഴിഞ്ഞതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ തന്നെ മികച്ച SPC യുനിറ്റുള്ള വിദ്യാലയം കൂടിയാണിത്. അക്കാദമിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ പങ്കാളിത്ത മുണ്ടായതിനു പുറമെ കായികരംഗത്ത് ദേശീയ താരങ്ങളെ സൃഷ്ടിക്കാനും ഫുട്ബാൾ രംഗത്ത് സംസ്ഥാന പ്രതിഭകളെ സമ്മാനിക്കാനും വിദ്യാലയത്തിനു കഴിഞ്ഞു. കിഫ്ബി നിർമ്മിച്ച അതിമനോഹരമായ കെട്ടിടം ഈയ്യിടെ യാണ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തത്. അതിനാവശ്യമായ ഫർണിച്ചറും മറ്റ് ഐ ടി അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന പ്രവർത്തനം പിടി എ യുടെ നേതൃത്വത്തിൽ നടന്നു വരുന്നു…. അതിമനോഹരമായ പാപ്പാത്തി പാർക്കിന്റെ പശ്ചാത്തലത്തിൽ പ്രീ പ്രൈമറി ക്ലാസും വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close