ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ കാസർഗോഡ് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ബൃഹത് പദ്ധതി
ജില്ലയിൽ ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ വേണ്ടി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ school HM , Principal PTA President, Panchayath President മാരുടെ യോഗം ചേർന്നു. രണ്ട് യോഗങ്ങളിലുമായി 435+455 പേർ പങ്കെടുത്തു. സർക്കാർ തീരുമാനപ്രകാരം ഒരു Device ഉം ഇല്ലാത്ത കുട്ടികൾക്ക് പുതുതായി Tab വാങ്ങി കൊടുക്കാനാണ് തീരുമാനം. അതിനായി12,13 തീയ്യതികളിൽ ജില്ല പഞ്ചാ. മെമ്പർമാരുടെ നേതൃത്വത്തിൽ വിദ്യാലയ സമിതികൾ വിളിച്ചു ചേർത്ത് കണക്കെടുക്കും. സാമ്പത്തിക സ്ഥിതി കൂടി കണക്കിലെടുത്താവും Device ലഭ്യമാക്കുക. 15 ഓട് കൂടി കണക്ക് ലഭ്യമാവുo. ജില്ലാടിസ്ഥാനത്തിൽ സന്നദ്ധ സംഘടനകളുടെ യോഗം ചേരും. വലിയ കമ്പനികളുടെ CSR ഫണ്ട് ലഭ്യമാക്കും. വിദ്യാലയാടിസ്ഥാനത്തിലും, പഞ്ചായ അടിസ്ഥാനത്തിലും സമാഹരിക്കാൻ കഴിയുന്നത് കഴിച്ച് ബാക്കി വേണ്ടുന്നവ ജില്ല പഞ്ചായത്ത് ചാലഞ്ചിലൂടെ കണ്ടെത്തും.
അതുപോലെ ഇലക്ടസിറ്റി കണക്ഷൻ ഇല്ലാത്ത 365 ഓളം വീടുകളുടെ ലിസ്റ്റ് KSEB EEക്ക് കൈമാറി. റേഞ്ച് പ്രശ്നം പരിഹരിക്കാൻ Cable network കാരുമായി ബന്ധപ്പെടും. Tower ഉടമകളുമായും ചർച്ച നടത്തി റേഞ്ച് കിട്ടാത്ത ലോക്കേഷനുകൾ കൈമാറി.
യോഗത്തിൽ DD സ്വാഗതം പറഞ്ഞു. ജില്ല.പ. പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. വൈസ്.പ്രസി. ഷാനവാസ് പാദൂർ, സ്റ്റ : കമ്മറ്റി സരിത SN, ജില്ല പഞ്ചായ അംഗങ്ങൾ, Diet പ്രിൻസിപ്പാൾ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം കോർഡിനേറ്റർ, SSK DPC, DEO മാർ എന്നിവർ പങ്കെടുത്തു.
500 പേരിലധികം ആളുകൾക്ക് ഒരേ സമയം യോഗത്തിൽ പങ്കെടുക്കാൻ 200m Id നൽകി സഹായിച്ചത് പ്രവീൺ മേച്ചേരി മാഷാണ്.