പടന്നക്കാട് കാർഷിക കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് എസ് എഫ് ഐ ക്ക് വിജയം.
പടന്നക്കാട് കാർഷിക കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് എസ് എഫ് ഐ ക്ക് വിജയം.

നീലേശ്വരം : കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലെ വിവിദ ക്യാമ്പസുകളിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ പടന്നക്കാട് കാർഷിക കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഇരുപത്തിയാറാമത് തവണയും എസ് എഫ് ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പതിനേഴ് സീറ്റുകളിലേക്കാണ് എസ് എഫ് ഐ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടത്.
വിജയത്തോടനുബന്ധിച്ച് വിജയാഘോഷ പ്രകടനവും വിദ്യാർത്ഥി കൂട്ടായ്മയും ക്യാമ്പസിനകത്ത് നടന്നു. എസ് എഫ് ഐ കാസർഗോഡ് ജില്ല സെക്രട്ടറി ബിപിൻരാജ് പായം ഉദ്ഘടനം ചെയ്തു.   ജില്ലാ ജോ.സെക്രട്ടറി മാളവിക രാമചന്ദ്രൻ , ജില്ലാ സെക്രട്ടറിയേറ്റ് അംഗം അക്ഷയ് പിലിക്കോട്,  ഏരിയ സെക്രട്ടറി സച്ചിൻ ചായ്യോത്ത് ,ഏരിയ പ്രസിഡന്റ് നിഖിൽ കൃഷ്ണൻ ,ജില്ലാ കമ്മിറ്റി അംഗം നന്ദലാൽ ബങ്കളം, ഏരിയ സെക്രട്ടറിയേറ്റ് അംഗം അശ്വിൻ എന്നിവർ പങ്കെടുത്തു
Live Cricket
Live Share Market
		 
					


 Loading ...
 Loading ...


