തേക്ക് ഇലയിൽ മുദ്രാവാക്യമെഴുതി പ്രതിഷേധ സമരം വേറിട്ടതാക്കി.
*തേക്ക് ഇലയിൽ മുദ്രാവാക്യമെഴുതി പ്രതിഷേധ സമരം വേറിട്ടതാക്കി.*
പൂച്ചക്കാട് : പെട്രോൾ-ഡീസൽ പാചകവാതക വില വർദ്ധനവിലൂടെ കേന്ദ്ര സർക്കാർ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് UDF നടത്തുന്ന *”കുടുംബ സത്യാഗ്രഹത്തിൽ “* പള്ളിക്കര പഞ്ചായത്ത് യു.ഡി.എഫ് ലെയ്സൺ കമ്മിറ്റി കൺവീനർ സുകുമാരൻ പൂച്ചക്കാടും കുടുംബവും പങ്കുചേർന്നു. സുകുമാരനോടൊപ്പം ഭാര്യ നിഷിതയും മക്കളായ സായന്തും സൗഗന്ധും സഹോദരൻ വിജയൻ മൊട്ടംചിറയും ഭാര്യ ബിന്ദുവും പങ്കെടുത്തു. സ്വന്തമായി ഉപയോഗിക്കുന്ന സ്ക്കൂട്ടിയും, ഗ്യാസ് സിലിണ്ടറും സത്യാഗ്രഹത്തിന്റെ ഭാഗമായി.
Live Cricket
Live Share Market