
കുണിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രം കളിയാട്ടമഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഭക്തി ഗാന സിഡി പുറത്തിറക്കി.
ഭക്തിഗാന സിഡി പുറത്തിറക്കി
കരിവെള്ളൂർ : കുണിയൻ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രം കളിയാട്ടമഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഭക്തി ഗാന സിഡി പുറത്തിറക്കി.
അഖിലേക്ഷിയമ്മ എന്നപേരിൽ നിർമ്മിച്ച ഗാനത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് കുതിരുമ്മൽ ക്രിയേഷൻസ് ആണ്. പ്രശസ്ത ഗായകൻ രാജേഷ് തൃക്കരിപ്പൂർ ക്ഷേത്രേശന് നൽകി പ്രകാശനം നിർവഹിച്ചു. സുരേശൻ തീക്കടിയുടെ വരികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് യുവലമുറയിലെ ശ്രദ്ധേയനായ ഗായകൻ പ്രമോദ് ആണൂർ ആണ്.വിനോദ് സാരംഗത്തിൻ്റെതാണ് ഓർക്കസ്ട്രേഷൻ. രാജേഷ് തൃക്കരിപ്പൂർ സംഗീതം നൽകി.സായി തീർത്ഥജയൻ എന്നിവരാണ് കോറസ് ആർട്ടിസ്റ്റുകൾ.ക്ഷേത്രപൂരക്കളികമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ കൂണിയൻ സോമൻ പണിക്കർ അധ്യക്ഷത വഹിച്ചു.പൂരക്കളി കമ്മറ്റി സെക്രട്ടറി സനേഷ് കുണിയൻ ,പ്രസിഡണ്ട് വിനോദ്. പി, ക്ഷേത്രസ്ഥാനികർ സംസാരിച്ചു.
Live Cricket
Live Share Market