ലതിക ചന്ദ്രൻ മടിക്കൈ പഞ്ചായത്തിൻ്റെ പുതിയ സെക്രട്ടറി
ലതിക ചന്ദ്രൻ മടിക്കൈ പഞ്ചായത്തിൻ്റെ പുതിയ സെക്രട്ടറി
അച്ഛൻ തലശ്ശേരി ആയ്യത്താൽ മാടായി കുടുംബാംഗം.അമ്മ തലശ്ശേരി ചിറക്കര മണ്ടോത്ത് കുടുംബാംഗം അച്ഛൻ കൽക്കത്തയിലും ജാംഷഡ്പൂരിലും ബോംബെയിലും ടാറ്റാ കമ്പനിയിൽ ജോലി ചെയ്തു. ജനിക്കുന്നതിനു മുമ്പുവരെ കുടുംബം ജാംഷഡ്പൂരിലായിരുന്നു.
ഞാൻ ജനിച്ചത് ധർമ്മടത്ത്. 5 വയസ്സുവരെ വളർന്നത് തലശ്ശേരി തിരുവങ്ങാട്.
അതിനു ശേഷം കാഞ്ഞങ്ങാട് അമ്മ നീലേശ്വരം ചിൻമയയിൽ ടീച്ചറായിരുന്നു അതിനിടയിലുള്ള ജീവിതം .
പഠിക്കാൻ കാശില്ലാത്തതിനാൽ തുന്നിയും ട്യൂഷൻ എടുത്തു കിട്ടുന്ന ഫീസ് കൊണ്ടാണ് കോളേജ് ഫീസ് അടച്ചത് PDC അന്നത്തെ ചിൻമയ പ്രിൻസിപ്പൽ മാഡം സ്വർണ്ണം ദേവദാസാണ് വഹിച്ചത്. ഡിഗ്രി സമയത്ത് സ്വർണ്ണം ദേവദാസ് മാഡം പാലക്കാട് ആയതിനാൽ ഞാൻ വീടിനടുത്തുള്ള കുട്ടികൾക്ക് ട്യൂഷൻ കൊടുത്ത് ഫീ സ് അ ടച്ചത്
MA പഠിക്കുമ്പോൾ ജോലി കിട്ടി. PDC കൊമേഴ്സ്, MA മലയാളം : , ഡിഗ്രി ഇക്കണോമിക്സ് സെക്കൻ്റ് ക്ലാസ്. ഭർത്താവ് ഇലക്ട്രീഷ്യൻ (പ്രൈവറ്റ് )
മൂത്ത മകൾക്ക് 7 വയസ്സായി രണ്ടാം ക്ലാസിൽ
ഇളയ മകൾ 5 വയസ്സാകാറായി യു.കെ ‘ജി
അമ്മ -ചേച്ചിയുടെ കൂടെ കാസറഗോഡ് മധൂർ പഞ്ചായത്തിൽ പെട്ട ഭഗവതി നഗറിൽ താമസം
ചേച്ചിയുടെ ഭർത്താവ് വൈദ്യർ അവർക്ക് ഒരു മകൾ 6 ക്ലാസിൽ പഠിക്കുന്നു. 10 വയസ്സിൽ ഞാൻ മരിച്ചെന്നു കരുതിയതാണ് കൂട്ടുകാരും എൻ്റെ മാതാപിതാക്കളും അത്ഭുതം ഞാൻ മരിച്ചില്ല വീണ്ടും ജീവിത ത്തിലേക്ക് പിച്ചവച്ചു
കൂട്ടുകാർ കൈപിടിച്ച് കൊണ്ടുപോയി ക്ലാസിലിരുത്തി. 10 ക്ലാസ് കഴിഞ്ഞ് തുന്നൽ പഠിക്കാൻ പോകാമെന്നു വിചാരിച്ച ഞാൻ ഇന്നിവിടെയെത്തിയതിൽ പലരുടെയും സഹായം ഉണ്ട്.വിശക്കുമ്പോൾ ഭക്ഷണം നൽകിയ, അണിയാൻ വസ്ത്രം നൽകിയ കൂട്ടുകാരുടെ മാതാപിതാക്കളുണ്ട്. ഒന്നും മറക്കാനാവില്ല നല്ല ഒരു വീട് കെട്ടണമെന്ന ആഗ്രഹം ഉണ്ട് മനസ്സിൽ. എല്ലാം സർവ്വശക്തൻ സഫലമാക്കിത്തരട്ടെ .
ഞാൻ രണ്ടു വർഷം മുമ്പ് ഉൾനാടൻ ഗ്രാമത്തിൽ കുറച്ച് സ്ഥലവും പഴയ വീടും വാങ്ങി. എന്നാൽ, അവിടെ താമസിക്കാൻ പറ്റില്ല. വളരെ ദൂരം. മൊബൈൽ ടവർ ഇല്ല . റേഞ്ച് കിട്ടില്ല.ബസും ഇല്ല. ബസ്സിറങ്ങിയാൽ പിന്നെ ഓട്ടോ പിടിച്ച് പോകണം വീടും കൊള്ളില്ല ചോർച്ചയുണ്ട്. പഴകി ദ്രവിച്ചു വാതിലും ജനലും ഞാൻ അവിടെ പോകുമ്പോൾ അമ്മ വന്ന് താമസിക്കും’ ഞാൻ പഠിക്കുന്ന കാലത്ത് അച്ഛൻ ലോണെടുത്ത് തുടങ്ങിയ രണ്ടാമത്തെ ബിസിനസ്സ് പ്ലാസ്റ്റിക് വ്യവസായം അതും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. അമ്മക്ക് അന്ന് ചിൻമയ വിദ്യാലയയിൽ ടീച്ചറായി ജോലി കിട്ടിയിരുന്നു. ബിസിനസ്സ് നഷ്ടങ്ങൾ അമ്മ കുറേ അടച്ചു പിന്നെ ഞങ്ങൾക്ക് ജീവിക്കാൻ വഴിയില്ലാതായി.
ഒടുവിൽ കമ്പനി വന്ന് മെഷീൻ എടുത്ത് കൊണ്ടുപോയി. അവർക്ക് പലിശ ഈടാക്കാൻ ഒന്നും കിട്ടിയില്ല എനിക്ക് ജോലി കിട്ടിയ ഉടൻ അമ്മ റിട്ടയർ ആയി. തുച്ഛമായ പെൻഷൻ
പല ചരക്കുകട തുടങ്ങി.അതിൻ്റെ കടം മുഴുവൻ ഞാൻ വീട്ടി തീർത്തു. ഒടുവിൽ എൻ്റെ ശമ്പളം മാത്രം ആശ്രയിച്ച് കുടുംബം ജീവിച്ചു. ചേച്ചിയുടെ കല്യാണം ഞാൻ നടത്തി. ഇന്നും ചേച്ചി അത് പറയും കല്യാണം നടത്തിയ ലോണുകളെല്ലാം ഞാൻ അടച്ചു തീർത്തു . എൻ്റെ 34 വയസ്സിൽ അച്ഛൻ മരിച്ചു . മരിക്കുമ്പോൾ അച്ഛൻ പറഞ്ഞു എൻ്റെ വിവാഹം നടക്കും. അങ്ങനെ നടന്നു. ഞാൻ ഭർത്താവിൻ്റെ വീട്ടിലായതിനാൽ അമ്മ ചേച്ചീടെ കൂടെ. താമസിക്കുന്നു
ആലാമിപ്പള്ളി ഭർതൃഗൃഹത്തിലാണ് താമസം
കേരളത്തിൽ പഞ്ചായത്തു സെക്രട്ടറി ആയി നിയമിതയായ ആദ്യ ബധിര വനിത. മടിക്കൈ ഗ്രാമ പഞ്ചായത്തു സെക്രട്ടറി ആയി ചുമതല ഏറ്റെടുത്ത ലതികക്ക് അഭിനന്ദനങ്ങൾ
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
അനുപമ ബാലകൃഷ്ണൻ ലതികയെക്കുറിച്ച്
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ലതികയെ ക്കുറിച്ച് പറയുമ്പോൾ എവിടെ നിന്ന് തുടങ്ങണം എന്നറിയില്ല ഏതായാലും ഒടുവിൽ ലതിക ചന്ദ്രൻ മടിക്കൈ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായി.
ഞങ്ങളുടെ ബാല്യകാലത്ത്
രണ്ടുമാസത്തെ വെക്കേഷനിൽ എന്നും കൽക്കട്ടയിൽ നിന്നെത്തുന്ന കുട്ടികളിൽ ഒരാൾ. ഞങ്ങളുടെ അനിയത്തിക്കുട്ടി. ഞങ്ങളവളെ സ്നേഹപൂർവ്വം ടുട്ടു എന്ന് വിളിക്കും. ചന്ദ്രൻ മാമന്റെ മകളാണ്. ചന്ദ്രൻ മാമൻ കൽക്കട്ടയിലെ ടാറ്റാ കമ്പനിയിൽ എൻജിനീയറായിരുന്നു. കേരളത്തിൽ സമാനമായ ഒരു ഇൻഡസ്ട്രി തുടങ്ങണമെന്ന് മോഹത്താൽ ഒരുപാട് രൂപ സമ്പാദിച്ചു റിസൈൻ ചെയ്തു നാട്ടിലെത്തി.സമ്പാദിച്ച പണം മുഴുവൻ തട്ടിയെടുത്ത് ഒരാൾ നാടുവിട്ടു. ആ ആളെ ഇന്നും കണ്ടെത്താനായില്ല.നാല്പതു കൊല്ലം മുന്പാണ്. ഒടുവിൽ ആ പ്രശ്നങ്ങൾ ബ്രെയിനിലെ ഒരു സർജറിയിൽ കലാശിച്ചു.
ഓപ്പറേഷൻ അനുബന്ധ മാസങ്ങൾ ഒക്കെ ലതികയും ലീനേച്ചിയും ഞങ്ങളുടെ കൂടെ ആയിരുന്നു..അങ്ങനെ പല വേക്കേഷനുകളിലും ഞങ്ങൾ ഇവരുടെ വരവുകാത്തിരിക്കും.
എനിക്ക് ഒരു ചേച്ചിയും അനിയത്തിയും എന്റെ ഏട്ടന്മാർക്ക് രണ്ട് അനിയത്തിമാരും ആണ് ഇവർ. അതുവരെ ദിവസേന ബുൾസ്ഐ ആക്കിത്തരുന്ന,
ഞങ്ങൾക്ക് മൂന്നുപേർക്ക് വേണ്ടി സ്ഥിരമായി മുട്ടയിടുന്ന മൂന്നു കോഴികൾ ഇവർക്കു വേണ്ടിയാവും മുട്ടയിടുക. ഇവരുടെ അമ്മ ബസന്ത് ആന്റി യിലൂടെയാണ് ജനനിബിഡമായ കൽക്കട്ടയെപ്പറ്റിയും അവരുടെ സഹപാഠിയായ മിഥുൻ ചക്രബർത്തിയെപ്പറ്റിയും ഞങ്ങൾ കേട്ടത്. അന്ന് ജ്യോതിബസുവിന്റെ ഭരണകാലം. അവർക്ക് റേഷൻ കട വഴി കിട്ടിയ ചൂരീദാറുകളിലൊരെണ്ണം ഞാനും അന്ന് അഭിമാനത്തോടെ ഇട്ടിട്ടുണ്ട്.
അമ്മ അവരെ കുളിപ്പിച്ച്
വരുമ്പോൾ അവരുടെ ബാഗിൽ നിന്നും എടുക്കുന്ന നല്ല മണമുള്ള വസ്ത്രങ്ങൾ അതിലെ ഭംഗിയുള്ള പൂക്കൾ ,പലതരം പെർഫ്യൂമുകൾ,
ഞങ്ങളുടെ നാട്ടിൽ ഇല്ലാത്ത ഒരുപാട് തരം കളികൾ ഒക്കെ ഞങ്ങൾക്ക് കൗതുകമായിരുന്നു.
വൈകുന്നേരം ഞങ്ങൾ അച്ഛനോടൊപ്പം ഞങ്ങളുടെ ഗ്രാമത്തിലെ റോഡിലൂടെ നടക്കാൻ പോകും. ബീച്ച്, പാർക്ക്, സിനിമാ ശാലകളൊന്നും ഞങ്ങളുടെ നാട്ടിലന്നുമിന്നും ഇല്ലായിരുന്നു .
അഞ്ചാം ക്ലാസ് വരെ ലതികക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഒരു പനി വരികയും
മെനിഞ്ചൈറ്റിസ് ആവുകയും ചെയ്തപ്പോൾ
ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി. ഒരുപാട് ചികിത്സകൾക്കുശേഷം അതിജീവനം. പക്ഷെ ലതികയെ തിരിച്ചു കിട്ടുമ്പോൾ കേൾവിശക്തി,നന്നായി സംസാരിക്കാനുള്ള കഴിവ് ഒക്കെ നഷ്ടപ്പെട്ടിരുന്നു. തുടർന്നങ്ങോട്ട്
കേൾക്കുന്ന ശബ്ദങ്ങളെ അർത്ഥമുള്ള വാക്കുകൾ ആയി തിരിച്ചറിയാനാവാത്ത ഒരു ലോകത്തിലൂടെ ആയിരുന്നു സഞ്ചാരം. ക്ലാസിലെ ലീഡർ ആയിരുന്ന കുട്ടിക്ക് അത് ആദ്യം പൊരുത്തപ്പെടാനായില്ല. പിന്നീട് പഠിത്തത്തിൽ മുന്നിലേക്ക് തന്നെ വന്നു.
കളക്ടരുടെ സ്പെഷൽ റിക്രൂട്ട്മെൻറ് വഴി 21 ആം വയസ്സിൽ ജോലിയിൽ പ്രവേശിച്ചു. അതിനുശേഷം ആ കുടുംബത്തിനൊരാശ്രയമായി. പറ്റില്ല എന്ന് വിചാരിച്ച് കഴിഞ്ഞ വർഷം പ്രമോഷൻ റിലിങ്ക്വിഷ് ചെയ്തു. പിന്നീട് പലരും തന്ന ഊർജ്ജം ഇത്തവണ പ്രമോഷൻ വേണ്ടെന്ന് വച്ചില്ല.
. നല്ലവനായ ബിനേഷ് എന്ന മനുഷ്യസ്നേഹിയുടെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ഇന്ന് ടുട്ടു എന്ന ഞങ്ങളുടെ ലതിക .
നെഹ്റു കോളേജിലെ പഠനകാലത്ത് ഞാൻ ഇവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ടാറ്റാ കമ്പനിയിലെ സെന്റോഫിന് ചന്ദ്രൻ മാമന് കിട്ടിയ വലിയൊരു പെൻഡുലമാടുന്ന ക്ളോക്ക് ആ വീട്ടിൽ ഉണ്ട്. അതിലെ സമയക്കണക്ക് നോക്കി അവൾ പഠിച്ചു. മിടുക്കിയായി. ഭിന്നശേഷിക്കാരിയായല്ല ജനനമെങ്കിലും അഞ്ചാം ക്ളാസിനുശേഷം ദിവ്യംഗതയാവേണ്ടിവന്നവൾ.
പ്രത്യേക പരിഗണന അർഹിക്കുന്ന, നമ്മൾ ചേർത്തുപിടിക്കേണ്ട വലിയൊരു വിഭാഗത്തിന് മാതൃകയും വഴികാട്ടിയുമാണ് ലതികയുടെ ജീവിതം. അസാധ്യമെന്ന വാക്ക് തന്റെ ഡിക്ഷ്ണറിയിൽ നിന്നും എടുത്തുകളഞ്ഞ ഇച്ഛാശക്തിയാണ് ലതികയെ മടിക്കൈ പഞ്ചായത്ത് സെക്രട്ടറി ആക്കിയത്.
ഒരു പഞ്ചായത്ത് സെക്രട്ടറി എന്ന റോളിൽ വിജയിക്കാൻ ലതികയ്ക്ക് പറ്റും. ആരുടേയും വായനക്കങ്ങളിലൂടെ എല്ലാ വാക്കുകളും മനസ്സിലാക്കാൻ ലതികയ്ക്ക് കഴിയും.
ഞങ്ങളുടെ സന്തോഷം പങ്കുവെക്കുന്നതോടൊപ്പം അഭിനന്ദനങ്ങൾ അറിയിക്കുന്നു.