അജാനൂർ ഗ്രാമപഞ്ചായത്ത് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് മോട്ടോർ സൈക്കിൾ സന്ദേശ റാലി നടത്തി.
മോട്ടോർസൈക്കിൾ സന്ദേശ റാലി നടത്തി.
കാഞ്ഞങ്ങാട്: ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ഭാഗമായി അജാനൂർ ഗ്രാമപഞ്ചായത്ത് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് സംയുക്തമായി ചേർന്ന് മോട്ടോർ സൈക്കിൾ സന്ദേശ് റാലി നടത്തി. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ അശോകൻ ഇട്ടമ്മൽ, രവീന്ദ്രൻ അജാനൂർ, ഫിഷറീസ് ഓഫീസർ ഒ. വി. പ്രമീള എന്നിവർ ആശംസകൾ നേർന്നു. ഫിഷറീസ് പ്രമോട്ടർ ജിജി ജോൺ, നടേശ, യു. രേഷ്മ,സാഗർ മിത്ര അംഗങ്ങൾ, ജിസ്ന എ. എസ്.,സുജിന, കുടുംബശ്രീ കോസ്റ്റൽ വളണ്ടിയർ ദീപ പ്രവീൺ എന്നിവർ നേതൃത്വം നൽകി. നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ വിജയകുമാർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളും മോട്ടോർ റാലിയിൽ സംബന്ധിച്ചു
Live Cricket
Live Share Market