സത്രീധന വിരുദ്ധ സ്ത്രീ പീഢന രഹിത കേരളം എന്ന മുദ്രാവാക്യവുമായി യുവകലാസാഹിതി കരിവെള്ളൂർ യൂണിറ്റ് ഓണക്കുന്ന് ബസാറിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു
*കരിവെള്ളൂരിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു*
കരിവെള്ളൂർ :സത്രീധന വിരുദ്ധ സ്ത്രീ പീഢന രഹിത കേരളം എന്ന മുദ്രാവാക്യവുമായി യുവകലാസാഹിതി കരിവെള്ളൂർ യൂണിറ്റ് ഓണക്കുന്ന് ബസാറിൽ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു.യുവ സാഹിത്യകാരനും വാഗ്മിയുമായ ഡോ.വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്തു. കെ.സുകുമാരൻ അധ്യക്ഷത വഹിച്ചു.ശിൽപ്പിയും, ചിത്രകാരനും, സാംസ്കാരിക പ്രവർത്തകനുമായ സുരേന്ദ്രൻ കൂക്കാനം,സാസ്‌കാരികപ്രവർത്തകൻ ശബ്ദരാജൻ കരിവെള്ളൂർ രാജൻ, നാടകപ്രവർത്തകൻ പപ്പൻ കുഞ്ഞിമംഗലം, കെ.അജയകുമാർ, ‘എം.സതീശൻ, കെ. വിനോദ് കുമാർ കെ.മിഥുൻ ,എം വി രാഘവൻ ,എന്നിവർ പ്രസംഗിച്ചു.
Live Cricket
Live Share Market