സി പി ഐ എം ആഹ്വാന പ്രകാരം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വേലാശ്വരം 2nd ബ്രാഞ്ച് കൃഷി ചെയ്ത വെള്ളരി കൃഷിയിൽ നൂറ് മേനി

നാട്ടുകാരുടെ കൂട്ടായ്മയിൽ വിളഞ്ഞത് വെള്ളരി കൃഷിയിൽ നൂറുമേനി


വേലാശ്വരം: സി.പി.ഐ.(എം) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വേലാശ്വരം 2nd ബ്രാഞ്ച് കൃഷി ചെയ്ത വെള്ളരി കൃഷിയിൽ നൂറ് മേനി.
വേലാശ്വരത്തെ കെ.തമ്പായിയുടെ 50 സെൻ്റ് വയലിലാണ് വെള്ളരി കൃഷി ചെയ്തത്.വിഷമില്ലാത്ത പച്ചക്കറി എല്ലാ വീടുകളിലും എന്ന സന്ദേശം ഇതിലൂടെ ബ്രാഞ്ചിന് നൽകാൻ കഴിഞ്ഞു. കോവിഡ് കാലത്ത്ബ്രാഞ്ചിലെ പ്രവർത്തകർ കൃഷി ചെയ്ത കപ്പ കൃഷിയിൽ നിന്നും 10 ക്വിൻ്റലോളം കപ്പ വിളവെടുത്ത് ബ്രാഞ്ചിലെ മുഴുവൻ വീടുകളിലും അമ്പലത്തു തര സ്നേഹാലയത്തിലും വിതരണം ചെയ്തു.കപ്പ കൃഷിയിൽ നിന്നും കിട്ടിയ പ്രചോദനമാണ് ബ്രാഞ്ചിലെ പ്രവർത്തകരെ വെള്ളരി കൃഷി ചെയ്യുന്നതിന് പ്രേരിപ്പിച്ചത്.കീടനാശിനിയോ രാസവള മോ ഉപയോഗിക്കാതെ തികച്ചും ജൈവവളം മാത്രം ഉപയോഗിച്ചു
കൊണ്ടാണ് വെള്ളരി കൃഷി ചെയ്തത്.ബ്രാഞ്ചിലെ പാർടി മെമ്പർമാരും അനുഭാവികളും എല്ലാ ദിവസവും കൃഷിക്ക് വെള്ളവും വളവും ഇടുന്നതിന് വേണ്ടി പ്രവർത്തിച്ചു.വെള്ളരി കൃഷിയുടെ വിളവെടുപ്പ് സി.പി.ഐ (എം) കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ: കെ.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ശോഭ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.(എം)ചിത്താരി ലോക്കൽ സെക്രട്ടറി പി. കൃഷ്ണൻ ,ലോക്കൽ കമ്മറ്റി മെമ്പർ അഡ്വ: എ.ഗംഗാധരൻ, മധുരക്കാട് ബ്രാഞ്ച് സെക്രട്ടറി കെ.ബാലകൃഷ്ണൻ, K.S.K.T.U ചിത്താരി വില്ലേജ് കമ്മറ്റി മെമ്പർ അനിത.വി, സഫ്ദർ ഹാശ്മി സ്മാരക ക്ലബ്ബ് പ്രസിഡൻ്റ് ടി.ദാമോദരൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.വി.സുകുമാരൻ സ്വാഗതവും ആകാശ്.പി നന്ദിയും പറഞ്ഞു. ഏകദേശം 5 കിന്ഡൽ വെള്ളരി യാ ണ് ആദ്യ വിളവെടുപ്പിൽ തന്നെ ലഭിച്ചത്. കൃഷിയിടത്തിൽ വച്ചുതന്നെ ആദ്യ വിളവെടുപ്പിലെ വെള്ളരികൾ കിലോയ്ക്ക് 15 രൂപ തോതിൽ നൽകി നാട്ടുകാർ തന്നെ വാങ്ങിക്കാൻ തയ്യാറായത് പ്രവർത്തകരിൽ ഇനിയും മുന്നോട്ടുള്ള കൃഷിക്ക് പ്രേരണ നൽകി.



Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close