സംഗീത വാനിൽ പാറി ലീഡ് നോട്ട് മ്യൂസിക് ബാൻഡ്

*സംഗീത വാനിൽ പാറി ലീഡ് നോട്ട് മ്യൂസിക് ബാൻഡ്*

സമൂഹത്തിലെ പാർശ്വ വൽകരിക്കപ്പെട്ട ഭിന്ന ശേഷി മേഖലയിൽ തങ്ങളുടെ അവശതകളും വേദനകളും മറന്നു സംഗീതത്തിലൂടെ ആസ്വാദകന്റെ മനസുകളിൽ ഒരു ഇടം കണ്ടെത്തിയിരിക്കുകയാണ് ലീഡ് നോട്ട് മ്യൂസിക് ബാൻഡ്.. ഓട്ടിസം ,സെറിബ്രൽ പാൾസി,ഡൗൺ സിൻഡ്രോം, ഇന്റെലക്ച്ചൽ ഡിസബലിറ്റി, എന്ന അവസ്ഥകൾക്ക് കീഴടങ്ങി പോയ ഈ കുട്ടികൾക്ക് ഇന്ന് സംഗീതം ഒരു ഉയർത്തെഴുനേൽപ്പ് തന്നെയാണ് .

ഇന്ന് ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ചു ഇറക്കിയ ദേശീയ ഗാനത്തിന്റെ കവർ സോങിലൂടെയാണ് കുട്ടികൾ സ്വായം സംഗീത ഉപകരണം കൈ കാര്യം ചെയ്തും പാടിയുമാണ് തങ്ങളുടെ കഴിവുകൾ ലോകത്തെ കാണിച്ചു കൊടുക്കുന്ന ത് .
കാസറഗോഡ് സ്വാദേശികളായ നിഹാൽ അഹമ്മദ്, മർവാൻ മുനവ്വർ, ആരോമൽ , ദേവദത്തൻ,കോഴിക്കോട് സ്വാദേശികളായ കദീജത്തുൽ സന , ഷാഹിൻ നാസർ എന്നീ കൊച്ചു മിടുക്കൻ മാർ ചേർന്നാണ് ഈ ഗാനം വിസ്മയമാക്കിയിരിക്കുന്നത് ,
ഒരു വർഷത്തോളമായി സംഗീത തെറാപ്പിയും സംഗീത ക്ലാസ്സുകളും നിർഷാദ് നിനി,രോഹിൻ നെല്ലാട്ട്, പ്രണവ് എന്നീ ആദ്യപകരുടെ കീഴിലാണ് കുട്ടികൾ അഭ്യസിക്കുന്നത് ,സംഗീതത്തിന് ആസ്വാദനം മാത്രമല്ല പുതു ജീവന്റെ യും വേദനകൾ ഇല്ലാത്ത ഒരു ലോകം പണിതുയർത്തുവാൻ കഴിയുമെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഇവർ .
നമ്മുക്ക് ചേർത്തു പിടിക്കാം ഈ കുട്ടികളെ നമ്മളിൽ ഒരുവനായി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close