
ലയൺസ് ക്ലബ്ബ് ഓഫ് കാസർകോട് വിദ്യാനഗർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ദേശഭക്തി ഗാന മത്സരത്തിൽ മുള്ളേരിയ ലയൺസ് ക്ലബ്ബ് ഒന്നാം സ്ഥാനം
ദേശഭക്തി ഗാനമത്സരം
മുള്ളേരിയ ലയൺസ് ക്ലബ്ബിനു ഒന്നാം സ്ഥാനം
വിദ്യാനഗർ: ലയൺസ് ക്ലബ്ബ് ഓഫ് കാസർകോട് വിദ്യാനഗർ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ദേശഭക്തി ഗാന മത്സരത്തിൽ മുള്ളേരിയ ലയൺസ് ക്ലബ്ബ് ഒന്നാം സ്ഥാനം നേടി.
ക്ലബ്ബിന്റെ കീഴിലെ ലിയോ ക്ലബ്ബ് അംഗങ്ങളായ ഡോ.ദീപാലക്ഷ്മി, സ്വാതി, നവ്യ മോഹൻ, ശ്രവ്യ മോഹൻ എന്നിവരാണ് ഗാനം ആലപിച്ചത്.
വിദ്യാനഗർ ക്ലബ്ബ് പ്രസിഡണ്ട് പി.കെ.പ്രകാശ് കുമാർ, മുള്ളേരിയ ക്ലബ്ബ് പ്രസിഡന്റ് വിനോദ് കുമാർ മേലത്ത്, സെക്രട്ടറി രാജലക്ഷ്മി ടീച്ചർ, എം.മോഹനൻ, കൃഷ്ണൻ കോളിക്കാൽ എന്നിവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു.
Live Cricket
Live Share Market