
ഇടയിലെക്കാട് കാവിലെ വാനരപ്പടയ്ക്ക് മുറതെറ്റാതെ പതിനാലാം തവണയും ഓണസദ്യ.
ഇടയിലെക്കാട് കാവിലെ വാനരപ്പടയ്ക്ക് മുറതെറ്റാതെ പതിനാലാം തവണയും ഓണസദ്യ.
നവോദയ ഗ്രന്ഥാലയം ബാല വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സദ്യയിൽ വാനരക്കൂട്ടത്തിന് ഉപ്പു ചേർക്കാത്ത ചോറുരുള വിളമ്പാൻ അസുഖം വകവെക്കാതെ വാനര സംരക്ഷ ചാലിൽ മാണിക്കമ്മയുമെത്തി.
20 വർഷക്കാലം കുരങ്ങു സംഘത്തിന് നിത്യേന ചോറു വിളമ്പിയ ഈ അമ്മ കഴിഞ്ഞ 20 മാസക്കാലമായി രക്തസമ്മർദ്ദം മൂലം വലതു കൈപ്പത്തിയുടെ ചലനം ഭാഗികമായി നഷ്ടപ്പെട്ട് ചികിത്സയിലും വീട്ടിൽ വിശ്രമത്തിലുമായിരുന്നു.കഴിഞ്ഞ തവണ മാണിക്കത്തിൻ്റെ അസാന്നിധ്യത്തിലായിരുന്നു സദ്യ വിളമ്പിയത്.പപ്പീ എന്ന് വാനര നേതാവിനെ നീട്ടി വിളിച്ച് ചോറുരുളകൾ വാഴയിലയിൽ അവർ വിളമ്പി യതോടെയായിരുന്നു അവിട്ടം നാളിലെ കൗതുക സദ്യ തുടങ്ങിയത്.പതിനാലാം വർഷമായതിനാൽ പഴങ്ങളും പച്ചക്കറികളുമായി പതിനാലു വിഭവങ്ങളായിരുന്നു സദ്യയ്ക്ക് കൊഴുപ്പേകിയത്.
ഗ്രന്ഥാലയം പ്രവർത്തകരായ പി വേണുഗോപാലൻ, പി വി പ്രഭാകരൻ ,വി കെ കരുണാകരൻ, എം ബാബു, ആനന്ദ് പേക്കടം, വി രാഹുൽ, എ സുമേഷ്, എൻ വി ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി.