വീടുകളിൽ ഇലക്കറി മഹോത്സവമൊരുക്കി മേലാങ്കോട്ട്

വീടുകളിൽ ഇലക്കറി മഹോത്സവമൊരുക്കി മേലാങ്കോട്ട്

കാഞ്ഞങ്ങാട് : രുചിയൂറും നാടൻ വിഭവങ്ങൾ ഒരുക്കി ഇലക്കറി മഹോത്സവം. പഴയ തലമുറ ഉപയോഗിച്ച ഇലക്കറികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വീടുകളിൽ വിവിധങ്ങളായ ഇലക്കറികൾ തയ്യാറാക്കിയത്. ലോക നാട്ടറിവ് ദിനത്തിന്റെ ഭാഗമായി മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ വിദ്യാരംഗം ആണ് പരിപാടിക്ക് നേതൃത്വം കൊടുത്തത്..വിഷമയമായ പച്ചക്കറികൾ വാങ്ങി കഴിച്ച് ആരോഗ്യം നശിക്കുന്ന കാലത്ത് കാൻസറടക്കമുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാനുള്ള ബോധവൽക്കരണ പ്രവർത്തനത്തിന്റെ ഭാഗം കൂടിയാണ് ഇലക്കറി മേളയെന്ന് പ്രധാനാധ്യാപകൻ കൊടക്കാട് നാരായണനും കൺവീനർ ഷൈലജ മൂലക്കൊവ്വലും പറഞ്ഞു. രുചിയിലും പാചക രീതിയും വൈവിധ്യം പുലർത്തിയ ഇലക്കറി മഹോത്സവം രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നാട്ടുവഴികളിലും വയൽക്കരയിലും സമൃദ്ധമായ പോഷകസമൃദ്ധവും ഔഷധ ഗുണവുമുള്ള നൂറു കണക്കിന് സസ്യങ്ങളുടെ ഇലകൾ മാത്രം ശേഖരിച്ചാണ് പച്ചിലത്തോരനും ചമ്മന്തിയും കട്ലറ്റും പച്ചടിയും, അപ്പവും ഉണ്ടാക്കിയത്. തഴുതാമ, ചേമ്പില, മത്തനില, കുമ്പളയില, പയറില, ചീര, മുത്തിൾ, വേലിച്ചീര, മണിത്തക്കാളി, ചേനയില തുടങ്ങി പത്തിലക്കൂട്ടങ്ങൾ കൊണ്ടുള്ള പത്തില തോരൻ മേളയിലെ ഇഷ്ടവിഭവമായി.മുരിങ്ങയില കട്ലറ്റ്, തകര, ചേന, കോവക്ക, കറിവേപ്പില എന്നിവ ചേർത്ത പച്ചില ഫിസ, നെടുംതാളപ്പം, ഇഞ്ചിയില, പാവയ്ക്കയില, മുത്തിൾ, തഴുതാമചേർത്ത പച്ചടി, താളിലകൊണ്ടുള്ള വിശിഷ്ടമായ പത്രട, വാഴയിലത്തളിര് എണ്ണയിൽ പൊരിച്ചെടുത്തത്….. ഓരോ വിഭവത്തിനും വേറിട്ട സ്വാദ്.
തൂശനിലയിൽ വിളമ്പിയ വിഭവങ്ങളോടൊപ്പം ഓരോ കറിയുടെയും ചേരുവകൾ, പോഷക പ്രാധാന്യം എന്നിവയും പ്രദർശിപ്പിച്ചിരുന്നു. പ്രദർശനത്തിനു ശേഷം ഇലക്കറികളെല്ലാം കുടുംബാംഗങ്ങൾക്ക് ഉച്ച ഭക്ഷണത്തോടൊപ്പം വിളമ്പി കൊടുത്ത ശേഷം ആണ് ഉത്സവത്തിന് സമാപനമായത്.

: ഇലക്കറി മഹോത്സവത്തിന്റെ ഭാഗമായി വീടുകളിൽ ഒരുക്കിയ പ്രദർശനം.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close