വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം ആർഭാട രഹിതമായി നടത്തും.

വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം ആർഭാട രഹിതമായി നടത്തും.

കാഞ്ഞങ്ങാട് :ചാമുണ്ഡി വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന പരിധിയിൽ വരുന്ന ചിത്താരി പൊയ്യക്കര വലിയപുര തറവാട് വയനാട്ടുകുലവൻ ദേവസ്ഥാനത്ത് വർഷങ്ങക്ക് ശേഷം നടക്കുന്ന തെയ്യംകെട്ട് മഹോത്സവം ആർഭാട രഹിതമായി ചെലവുകൾ കുറച്ചുകൊണ്ട് ഇന്നത്തെ കാലഘട്ടത്തിന് അനുസൃതമായി നടത്താൻ തറവാട്ടിൽ ചേർന്നആഘോഷ കമ്മിറ്റി രൂപീകരണ യോഗം തീരുമാനിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ആഘോഷ കമ്മറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു..ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന പരിധിയില്‍ വരുന്ന ചിത്താരി പൊയ്യക്കര വലിയപുര തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് വര്‍ഷങ്ങക്ക് ശേഷം നടക്കുന്ന തെയ്യംകെട്ട് മഹോത്സവം ആര്‍ഭാട രഹിതമായി ചെലവുകള്‍ കുറച്ചുകൊണ്ട് ഇന്നത്തെ കാലഘട്ടത്തിന് അനുസൃതമായി നടത്താന്‍ തറവാട്ടില്‍ ചേര്‍ന്ന ആഘോഷ കമ്മിറ്റി രൂപീകരണ യോഗം തീരുമാനിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ ആഘോഷ കമ്മറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.
ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന പ്രസിഡന്റ് ജനാര്‍ദ്ദനന്‍ കുന്നരുവത്ത് അദ്ധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസി. ടി.ശോഭ , ബ്ലോക്ക് പഞ്ചായത്തംഗം എം.ജി പുഷ്പ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.കൃഷ്ണന്‍ മാസ്റ്റര്‍, കെ.മീന, ഉത്തരമലബാര്‍ തീയ്യ സമുദായ സംരക്ഷണ സമിതി പ്രസിഡന്റ് രാജന്‍ പെരിയ തുടങ്ങി വിവിധ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ വ്യക്തികളും സംസാരിച്ചു.
2023 മെയ് 9, 10, 11 തീയ്യതികളിലായാണ് തെയ്യം കെട്ട് മഹോത്സവം നടത്തുന്നത്. ഏപ്രില്‍ 23 ന് കൂവം അളക്കല്‍ ചടങ്ങ് നടത്തും. മെയ് 7ന് കലവറ നിറയ്ക്കും. വിപുലമായ ആഘോഷക്കമ്മിറ്റിയും രൂപീകരിച്ചു. സി.രാജന്‍ പെരിയയെ ചെയര്‍മാനായും ജനാര്‍ദ്ദന്‍ കുന്നരുവത്ത് ,ടിവി ശ്രീധരന്‍, സി.കെ നാരായണപണിക്കര്‍ എന്നിവരെ വര്‍ക്കിംഗ് ചെയര്‍മാന്മാരായും തെരഞ്ഞെടുത്തു. ഐ.കെ നാരായണനെ ജനറല്‍ കണ്‍വീനറായും സി.കണ്ണന്‍ മാണിക്കോത്തിനെ ട്രഷററായും യോഗം തെരഞ്ഞെടുത്തു. ഇതിനുപുറമെ മുഖ്യരക്ഷാധികാരി,
രക്ഷാധികാരികള്‍, വൈസ് ചെയര്‍മാന്മാര്‍, കണ്‍വീനര്‍മാര്‍ ഉപദേശക സമിതി, ഓഫീസ് നിര്‍വ്വഹണം, പബ്ലിസിറ്റി ആന്റ് മീഡിയ, നമ മാധ്യമം, എന്നീ കമ്മിറ്റികളെയും യോഗം തെരഞ്ഞെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close