
കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനർനിർമാണത്തിന്റെ ഭാഗമായി ബാലാലയ നിർമ്മാണം തുടങ്ങി.
കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പുനർനിർമാണത്തിന്റെ ഭാഗമായി ബാലാലയ നിർമ്മാണം തുടങ്ങി.
കാഞ്ഞങ്ങാട്: 700 വർഷം പഴക്കമുള്ള കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണ്. പുനർനിർമ്മാണത്തിന്റെ ഭാഗമായി ബാലാലയ നിർമ്മാണം തുടങ്ങി. ബാലാലയ ത്തിന്റെ ആദ്യ കല്ലു വെക്കൽ കർമ്മം മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സ്ഥാനികരുടെ സാന്നിധ്യത്തിൽ കല്ലാശാരി കാഞ്ഞിരപ്പൊയിൽ പി ബാലൻ നിർവഹിച്ചു.ചടങ്ങിന് ക്ഷേത്രം കോയ്മയും ചെയർമാനുമായ പനയംതട്ട കുഞ്ഞി നാരായണൻനായർ, വർക്കിംഗ് പ്രസിഡണ്ട് ആലംപാടി സി.വി. ഗംഗാധരൻ, ജനറൽ കൺവീനർ രത്നാകരൻ മുച്ചിലോട്ട്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ
രജിത്ത് നിത്യാനന്ദ, മരാമത്ത് കമ്മിറ്റി ചെയർമാൻ എൻജിനീയർ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിനുശേഷം പുനർ നിർമ്മാണ ഫണ്ടിലേക്ക് മുച്ചിലോട്ട് പി വി ബാലകൃഷ്ണൻ നൽകിയ തുക ക്ഷേത്രം കോയ്മയും ചെയർമാനുമായ പനയം തട്ട കുഞ്ഞി നാരായണൻനായർ ഏറ്റുവാങ്ങി