
ഗ്രന്ഥശാല വാരാഘോഷം ജില്ലാതല ഉദ്ഘാടനം അതിയാമ്പൂരിൽ നടന്നു
ഗ്രന്ഥശാല വാരാഘോഷം
ജില്ലാതല ഉദ്ഘാടനം അതിയാമ്പൂരിൽ നടന്നു
കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ഗ്രന്ഥശാലാ ആഭിമുഖ്യത്തിൽ വാരാഘോഷത്തിന് തുടക്കമായി . ജില്ലാതല ഉദ്ഘാടനം അതിയാമ്പൂർ ബാലബോധിനി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ
ഗ്രന്ഥാലോകം ചീഫ് എഡിറ്ററും എഴുത്തുകാരനുമായ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായി. ചടങ്ങിൽവച്ച് ജനകീയാസൂത്രണ പ്രവർത്തനങ്ങളിൽ 25 വർഷം പിന്നിട്ട സാക്ഷരതാ പ്രവർത്തനം, കില തുടങ്ങിയ മേഖലകളിൽ സജീവസാന്നിധ്യമായ പപ്പൻ കുട്ടമത്തിനെ മുൻ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ: പി അപ്പുക്കുട്ടൻ ആദരിച്ചു.
പ്രൊഫ: വി കരുണാകരൻ, എം രാഘവൻ, കെവി സജിത്ത് എന്നിവർ സംസാരിച്ചു,
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ: പി പ്രഭാകരൻ സ്വാഗതം പറഞ്ഞു.
r /
Live Cricket
Live Share Market