
കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ 2020-2021 വർഷത്തെ പുരസ്‌കാരങ്ങൾക്ക് പാലക്കാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരായ ശ്രീ. തൃപ്പാളൂർ ശിവനും ശ്രീ.ഒറ്റപ്പാലം ഹരിക്കും ഉള്ള അവാർഡ് സമർപ്പണവും ആദരിക്കലും നടന്നു
കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ 2020-2021 വർഷത്തെ
പുരസ്‌കാരങ്ങൾക്ക് പാലക്കാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരായ ശ്രീ. തൃപ്പാളൂർ ശിവനും ശ്രീ.ഒറ്റപ്പാലം ഹരിക്കും ഉള്ള അവാർഡ് സമർപ്പണവും ആദരിക്കലും 28/8/2021 ന് നടന്നു.. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വൈകുന്നേരം 5 മണിക്ക് പാലക്കാട് ടൌൺ N. S. S ഹാളിൽ വെച്ച് ജില്ലാ പ്രസിഡന്റ് ശ്രീ. പല്ലശ്ശന പ്രകാശന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് പുരസ്‌കാരങ്ങൾ കൈമാറിയത്…
ജില്ലാ സെക്രട്ടറി ശ്രീ. പുതുക്കോട് അഭിലാഷ് മാരാർ യോഗനടപടികൾ വിശദീകരിച്ചു.
സംസ്ഥാന സമിതി അംഗം ശ്രീ. വെങ്ങന്നൂർ അഭിലാഷ് യോഗത്തിന് സ്വാഗതം ആശംസിച്ചു…
ശ്രീ. തൃപ്പാളൂർ ശിവന് സംസ്ഥാന സമിതി നൽകുന്ന “കലാമണ്ഡലം രാമചന്ദ്രൻ മാരാർ സ്മാരക വാദ്യശ്രീ പുരസ്‌കാരം ” സംസ്ഥാന സമിതി അംഗം ശ്രീ. പനങ്ങാട്ടിരി മോഹനൻ സമർപ്പിച്ചു…
ജില്ലാ പ്രസിഡന്റ് ശ്രീ. പല്ലശ്ശന പ്രകാശൻ ബഹുമതി പത്രം സമർപ്പിച്ചു… സംസ്ഥാന സമിതി അംഗം
ശ്രീ.കല്ലേകുളങ്ങര ബാബു പൊന്നാട അണിയിച്ചു… ജില്ലാ കമ്മറ്റിയുടെ ആദരവായി ജില്ലാ ട്രഷറർ
ശ്രീ. പാലക്കാട് പ്രഭാകരൻ ശ്രീ.തൃപ്പാളൂർ ശിവനെ പൊന്നാട അണിയിച്ചു..
ശ്രീ.ഒറ്റപ്പാലം ഹരിക്കുള്ള
” പെരുവനം നാരായണൻ നമ്പീശൻ സ്മാരക യുവപ്രതിഭ പുരസ്‌കാരം ” ജില്ലാ സെക്രട്ടറി ശ്രീ. പുതുക്കോട് അഭിലാഷ് മാരാർ സമർപ്പിച്ചു.. സംസ്ഥാന സമിതി അംഗം
ശ്രീ. തിരുവാലത്തൂർ ശിവൻ മാരാർ ബഹുമതി പത്രം സമർപ്പിച്ചു.. സംസ്ഥാന സമിതി അംഗം
ശ്രീ. വെങ്ങന്നൂർ അഭിലാഷ് പൊന്നാട അണിയിച്ചു..
ജില്ലാ കമ്മറ്റിയുടെ ആദരവായി ജില്ലാ വൈസ്. പ്രസിഡന്റ്
ശ്രീ. പനമണ്ണ മനോഹരൻ
ശ്രീ.ഒറ്റപ്പാലം ഹരിയെ പൊന്നാട അണിയിച്ചു.
ജില്ലാ പ്രസിഡന്റ് ശ്രീ. പല്ലശ്ശന പ്രകാശൻ,
ജില്ലാ വൈസ്. പ്രസിഡന്റ്
ശ്രീ. പനമണ്ണ മനോഹരൻ,
ജില്ലാ ജോയിന്റ് സെക്രട്ടറി
ശ്രീ. മഠത്തിൽ ഹരി,ജില്ലാ ട്രഷറർ
ശ്രീ. പാലക്കാട്
പ്രഭാകരൻ, പാലക്കാട് ടൌൺ മേഖലാ ജോയിന്റ് സെക്രട്ടറി
ശ്രീ. കല്പാത്തി ഗോകുൽ, പല്ലശ്ശന മേഖലാ സെക്രട്ടറി
ശ്രീ. പല്ലശ്ശന സതീഷ്, ആലത്തൂർ മേഖലാ സെക്രട്ടറി ശ്രീ. കാവശ്ശേരി അരുൺ, ഒറ്റപ്പാലം മേഖലാ സെക്രട്ടറി ശ്രീ. ഏറക്കോട്ടിരി ബാബു , കോങ്ങാട് മേഖലാ സെക്രട്ടറി
ശ്രീ. പുലാപ്പറ്റ രമേശൻ എന്നിവരും ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളായ
ശ്രീ. പനങ്ങാട്ടിരി മോഹനൻ, ശ്രീ.കല്ലേകുളങ്ങര ബാബു ,
ശ്രീ.തിരുവാലത്തൂർ ശിവൻ മാരാർ,
ശ്രീ. വെങ്ങന്നൂർ അഭിലാഷ് എന്നിവരും പുരസ്‌കാര ജേതാക്കൾക്ക് ആശംസകൾ നേർന്നു…
തുടർന്നും അക്കാദമിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണയും അക്കാദമി സംസ്ഥാന സമിതിക്കും ജില്ലാ കമ്മിറ്റിക്കും പ്രത്യേകം നന്ദിയും ശ്രീ. തൃപ്പാളൂർ ശിവനും ശ്രീ. ഒറ്റപ്പാലം ഹരിയും അവരുടെ മറുപടി പ്രസംഗത്തിൽ അറിയിച്ചു…
ജില്ലാ ജോയിന്റ് സെക്രട്ടറി
ശ്രീ. മഠത്തിൽ ഹരിയുടെ നന്ദി പ്രസംഗത്തോടു കൂടി യോഗ നടപടികൾ അവസാനിച്ചു..