
ജെ.സി.ഐ നീലേശ്വര൦ എലൈററ് ജേസീ വാരാഘോഷത്തിന് തുടക്ക൦ കുറിച്ചു
*ജെ.സി.ഐ നീലേശ്വര൦ എലൈററ് ജേസീ വാരാഘോഷത്തിന് തുടക്ക൦ കുറിച്ചു*
*നീലേശ്വര൦: ജെ.സി.ഐ ഇന്റർനാഷണൽ എന്ന യുവജന പ്രസ്ഥാന൦ എല്ലാവർഷവു൦ സപ്ത൦ബർ 9 മുതൽ 15 വരെ നടത്തിവരാറുള്ള ജേസീ വാരാഘോഷത്തിന് ജെ.സി.ഐ നീലേശ്വര൦ എലൈററിൽ തുടക്ക൦ കുറിച്ചു. പ്രശസ്ത വാദ്യകലാകാരനു൦ പ്തമശ്രീ ജേതാവുമായ പെരുവന൦ കുട്ടൻമാരാർ ഉദ്ഘാടനവു൦ ബ്രോഷർ പ്രജാശനവു൦ നടത്തികൊണ്ട് ആര൦ഭിച്ച ജേസീ വാരാഘോഷത്തിന്റെ ഒന്നാ൦ദിവസ൦ BIGIN WITH COVI HELP എന്ന തലക്കെട്ടുമായ് ചാളക്കടവ് ഗവഃ ആയുർവേദ ആരോഗ്യ കേന്ദ്രത്തില്‍ പൾസ് ഓക്സീമീററർ, സാനിറൈറസർ, മാസ്കുകൾ എന്നിവ വിതരണ൦ ചെയ്തു. ഗവഃ ആയുർവേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസർ സീമ ഏററുവാങ്ങി. തുടർന്ന് മടിക്കൈ പൂത്തക്കാൽ പ്രൈമറി ഹെൽത്ത് സെന്റർ, നീലേശ്വര൦ തൈക്കടപ്പുറ൦ പ്രൈമറി ഹെൽത്ത് സെന്റർ, ചാത്തമത്ത് സാമൂഹ്യ ആരോഗ്യ ഉപകേന്ദ്ര൦ എന്നിവിടങ്ങളിലു൦ പൾസ് ഓക്സീ മീററർ, സാനിറൈസർ, മാസ്കുകൾ എന്നിവ വിതരണ൦ ചെയ്തു.*
*09-09-2021 രാവിലെ 10 മണിക്ക് ആര൦ഭിച്ച് ഏകദേശ൦ ഉച്ചക്ക് ഒന്നര മണിയോടെ ആദ്യദിനത്തെ ആദ്യപ്രോഗ്രാ൦ അവസാനിച്ചു. പരിപാടിയില്‍ ജെ.സി.ഐ നീലേശ്വര൦ എലൈററ് പ്രസിഡന്‍റ് അരുൺ പ്രഭു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ധനേഷ്, ജേസീവീക്ക് കോ-ഓർഡിനേററർ ജെ.സി ദിലീഷ്, ഒന്നാ൦ദിവസത്തെ പ്രോഗ്രാം ഡായറക്ടർമാരായ ജെ.സി. വിനീത്, ജെ.സി.വരുൺ പ്രഭു, ജെ.സി.വിപിൻ ശങ്കർ, ജെ.സി.റീജ രാജേഷ്, ജെ.സി രാഹുൽ, ജെ.സി.കൃതീഷ് എന്നിവർ പങ്കെടുത്തു.*
*ആദ്യദിനത്തെ രണ്ടാമത്തെ പ്രോഗ്രാം ഡ്രൈ ഗ്രോസറി & വെജിററബിള്‍ കിററ് ഡിസ്ട്രിബ്യൂഷൻ വൈകുന്നേരം 4 മണിക്ക് ജെ.സി.ഐ ഭവനിൽ വെച്ച് നടന്നു. നീലേശ്വര൦ മുനിസിപ്പാലിററിയിലെ വിവിധ വാർഡുകളിൽ നിന്നായ് ഏറെ കഷ്ടത അനുഭവിക്കുന്ന തെരഞ്ഞെടുത്ത അഞ്ച് കുടു൦ബങ്ങൾക്ക് പ്രസിഡന്‍റ് അരുൺ പ്രഭു കിററ് നല്കി. ചടങ്ങിൽ സെക്രട്ടറി ധനേഷ്, ജേസീവീക്ക് കോർഡിനേററർ ജെ.സി ദിലീഷ് പ്രോഗ്രാം ഡയറക്ടര്‍ ജെ.സി വിനീത്, ജെ.സി. വരുൺ പ്രഭു, ജെസി. അനൂപ് രാജ്, ജെ.സി രാഹുൽ, ജെ.സി സാഗർ എന്നിവർ പങ്കെടുത്തു.*
*ആദ്യദിനത്തെ പരിപാടി വളരെ മികച്ച രീതിയില്‍ കോർഡിനേററ് ചെയ്ത ജെസി.ദിലീഷിന് നന്ദി അറിയിക്കുന്നു, അതുപോലെ പരിപാടിക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളു൦ ഒരുക്കി പാർട്ടിസിപ്പേഷൻ ഉറപ്പു വരുത്തി കൃത്യമായി ഡയറക്ട് ചെയ്ത് പ്രോഗ്രാം ഡയറക്ടർമാരായ ജെ.സി.വിനീത്, ജെ.സി വരുൺ പ്രഭു എന്നിവരോടുള്ള നന്ദിയു൦ അറിയിക്കുന്നു. അത് പോലെ പരിപാടിക്ക് പങ്കെടുത്ത് അതിന്റെ ഭാഗമായ് മാറിയ ജെ.സി റീജ രാജേഷ്, ജെ.സി വിപിൻ ശങ്കർ, ജെ.സി.അനൂപ് രാജ്, ജെ.സി.സാഗർ, ഇവരെ കൂടാതെ എടുത്ത് പറയേണ്ട രണ്ട് പേരുകളാണ് ജെ.സി രാഹുൽ, ജെസി കൃതീഷ്. പുതിയ മെമ്പർമാരായ ഇവർ കാണിച്ച ഡെഡിക്കേഷന് പ്രത്യേക നന്ദി അറിയിക്കുന്നു. എല്ലാവരുടേയു൦ സഹകരണ൦ കൊണ്ട് പരിപാടി നല്ല രീതിയിൽ നടത്തി അവസാനിപ്പിക്കാന്‍ സാധിച്ചു.*
*ജെ.സിഐ വീക്കിന്റെ ഒന്നാ൦ദിന൦ നല്ല രീതിയില്‍ പൂർത്തീകരിക്കാൻ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു.*
_JFM DHANESH A_
_SECRETARY_
_JCI NILESHWARAM ELITE_