
ഡിവൈഎഫ് ഐ തെക്കേപള്ളം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ വിതരണവും അനുമോദനവും നടത്തി.
ഡിവൈഎഫ് ഐ തെക്കേപള്ളം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ വിതരണവും അനുമോദനവും നടത്തി.
രാവണേശ്വരം: കപ്പ കൃഷി നടത്തി അവയുടെ വിൽപ്പനയിലൂടെ ലഭിച്ച തുക ഉപയോഗിച്ച് ഡിവൈഎഫ്ഐ തെക്കേ പള്ളം യൂണിറ്റ് സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ വിതരണവും വിവിധ പരീക്ഷകളിൽ വിജയികളായവർക്കും, ജില്ലാതല ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായ രാഹുൽ രാജിനുള്ള അനുമോദനവും ഒരുക്കി. സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു സ്മാർട്ട് ഫോൺ വിതരണം നടത്തി. ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് സുബിൻ ബാബു അധ്യക്ഷത വഹിച്ചു. അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട്, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിപിൻ ബല്ല, ചിത്താരി വില്ലേജ് പ്രസിഡണ്ട് കെ. അനീഷ്, മഞ്ജുനാഥൻ, ചന്ദ്രൻ കുന്നുംപാറ, ശശി എസ്,
രവീന്ദ്രൻ എം.വി, വിമലബാബു,
കെ സുരാഗ്,
നിതിൻ രാമഗിരി,
വിജേഷ് രാവണേശ്വരം എന്നിവർ സംസാരിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിലാഷ്,സുബിൻ, കിഷോർ എന്നിവരും കാസർഗോഡ് ജില്ലാതല ബോക്സിങ് ചാമ്പ്യൻഷിപ്പ് 2021-ൽ 48 കിലോഗ്രാം വിഭാഗത്തിൽ ചാമ്പ്യനും സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനവും നേടിയ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി രാഹുൽ രാജും അനുമോദനം ഏറ്റുവാങ്ങി.