
ജനകീയാസൂത്രണ പ്രസ്ഥാനരംഗത്ത് കാൽ നൂറ്റാണ്ടുകാലമായി നിറഞ്ഞു നിൽക്കുന്ന പപ്പൻ കുട്ടമത്തിനെ ഗ്രന്ഥശാലാ വാരാചരണത്തിൻ്റെ ഭാഗമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു
നീലേശ്വരം: ജനകീയാസൂത്രണ പ്രസ്ഥാനരംഗത്ത് കാൽ നൂറ്റാണ്ടുകാലമായി നിറഞ്ഞു നിൽക്കുന്ന പപ്പൻ കുട്ടമത്തിനെ ഗ്രന്ഥശാലാ വാരാചരണത്തിൻ്റെ ഭാഗമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.
ജനകീയാസൂത്രണം മുൻ ജില്ലാ കോ-ഓർഡിനേറ്റർ, പദ്ധതികൾ പരിശോധിക്കുന്നതിനുള്ള സംസ്ഥാന ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റിയംഗം, ജില്ലാ ആസൂത്രണ ബോർഡിലെ സർക്കാർ പ്രതിനിധി, സംസ്ഥാന റിസോഴ്സ് ഗ്രൂപ്പംഗം, 20 വർഷക്കാലമായി ‘കില’യുടെ മാസ്റ്റർ ട്രെയിനർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്.
പ്രശസ്ത ചെറുകഥാകൃത്ത് ടി പി വേണുഗോപാലൻ ഗ്രന്ഥശാലാ വാരാചരണത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡൻ്റ് പി വേണുഗോപാലൻ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡൻ്റ് ഡോ.പി പ്രഭാകരൻ ഉപഹാര സമർപ്പണം നടത്തി. പപ്പൻ കുട്ടമത്ത് ,ജില്ലാ ജോയൻ്റ് സെക്രട്ടറി ടി രാജൻ, താലൂക്ക് സെക്രട്ടറി വി ചന്ദ്രൻ ,ജോയൻ്റ് സെക്രട്ടറി പി വി ദിനേശൻ എന്നിവർ സംസാരിച്ചു.വാരാചരണത്തിൻ്റെ ഭാഗമായി താലൂക്കിലെ ഗ്രന്ഥശാലകളിൽ പുതിയ അംഗങ്ങളെ ചേർക്കൽ, പുസ്തക ശേഖരണം, പുസ്തക ചർച്ചകൾ, പുസ്തക പ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ, പതാക ഉയർത്തൽ, അക്ഷരദീപം തെളിയിക്കൽ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടന്നു.